പുതിയ സ്‌പോര്‍ട്ട് മോഡല്‍ കാറുമായി മാരുതി സ്വിഫ്റ്റ്
2019ലെ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്‌സ് കസ്റ്റമൈസേഷന്‍, ബാങ്കോക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ചു. റഗുലര്‍ സ്വിഫ്റ്റില്‍ നിന്ന് മുന്നിലെയും പിന്നിലെയും ബംമ്പര്‍, റേഡിയേറ്റര്‍ ഗ്രില്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. ഒരു പ്രത്യേക പെയിന്റ് സ്‌കീമിനോടൊപ്പം, ഇതിലെ ചിത്രപ്പണികള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു, ഇത് നല്‍കുന്നത് ഒരു കായിക വിനോദ സന്ദേശമാണ്. മുന്നിലെ ബോണറ്റില്‍ രണ്ട് എയര്‍ ഇന്‍ ടേക്കുകള്‍ നല്‍കിയിരിക്കുന്നത് ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. ബ്ലാക്ക് സ്‌മോഗ്ഡ് പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, പിന്നില്‍ ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, ഫൈബര്‍ ക്ലാഡിങ് എന്നിവ ഈ മോഡലിലെ പുതുമയാണ്.
സ്‌പോര്‍ട്ട് ബാഡ്ജിങ് സീറ്റുകളും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അലുമിനിയം പെഡലുകളുമാണ് പുതിയതായി ഒരുക്കിയിരിക്കുന്നത്. അലോയി വീല്‍ സ്‌പോര്‍ട്ടി രൂപത്തിന് ചേര്‍ന്നതാണ്. ലൈറ്റ് വെയിറ്റ് പ്ലാറ്റ്‌ഫോമില്‍ മുന്‍ മോഡലിനെക്കാള്‍ ഭാരം കുറവാണിതിന്. 148 ബി എച്ച് പി കരുത്തും 230 എന്‍ എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക്ക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ലൈറ്റ് വെയിറ്റ് പ്ലാറ്റ്‌ഫോമില്‍ മുന്‍ മോഡലിനെക്കാള്‍ ഭാരം കുറവാണിതിന്. മാരുതി സുസുക്കി ഇന്ത്യയില്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ട് തുടങ്ങുന്നതില്‍ താല്പര്യം കാണിക്കുന്നില്ല. സ്വിഫ്റ്റിന്റെ കൂടുതല്‍ ശക്തമായ മോഡലിന് കമ്പനിക്കുണ്ടായേക്കാവുന്ന ഡിമാന്‍ഡാണ് ഇതിന് കാരണം. സ്വിഫ്്റ്റ് കാര്‍ ഇഷ്്ടപ്പെടുന്നതിന്റെ പ്രധാന കാരണം അതിന്റെ ഇന്ധന ക്ഷമതയാണ്.
https://www.facebook.com/Malayalivartha