നഗരങ്ങളിലെ നിരത്തുകളില്‍ താരമാകാന്‍ ബജാജിന്റെ ക്വാഡ്രിസൈക്കിളുകള്‍
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്തെ നിരവധി പ്രധാന നഗരങ്ങള്‍ ക്വാഡ്രിസൈക്കിള്‍ എന്ന ആശയം സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് അത് വളരെക്കാലമായി ദീര്‍ഘദൂര സ്വപ്നമായിരുന്നു. കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയിലുള്ള പുതിയ വാഹനശ്രേണിയായ ക്വാഡ്രിസൈക്കിള്‍ ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചേക്കും. നിലവില്‍ കാറുകള്‍ അടക്കിവാഴുന്ന ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിരക്ക് തീരെക്കുറഞ്ഞ ക്വാഡ്രിസൈക്കിളുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണു സൂചന. രാജ്യത്തെ ആദ്യ ക്വാഡ്രിസൈക്കിളായ 'ക്യൂട്ട്' പുറത്തിറക്കിയ ബജാജ് ഓട്ടോ ഒല, ഊബര്‍ ഉള്‍പ്പടെയുള്ള ടാക്‌സി കമ്പനികളെ സമീപിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ഒല പോലെയുള്ള ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കായ മൈക്രോ വിഭാഗത്തിനെക്കാള്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്യാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍
2012ലെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചെങ്കിലും വില്‍പ്പനയ്ക്ക് അനുമതി ലഭിക്കാന്‍ വര്‍ഷങ്ങളെടുത്തു. രണ്ട് വര്‍ഷത്തിനു ശേഷം വാണിജ്യാടിസ്ഥാനത്തില്‍ അനുമതി നല്‍കി. കേന്ദ്രസര്‍ക്കാര്‍ കാറിനും ഓട്ടോറിക്ഷയ്ക്കുമിടയിലുള്ള ക്വാഡ്രിസൈക്കിള്‍ വാഹനശ്രേണിക്ക് അംഗീകാരം നല്‍കിയതോടെ ഇലക്ട്രിക് ക്വാഡിസൈക്കിളുകളും വൈകാതെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
നഗരങ്ങള്‍ക്കിടയ്ക്ക് യാത്ര ചെയ്യാനാണ് കാറുകള്‍ വേണ്ടത്. ശരാശരി 30 - 40 കിലോമീറ്റര്‍ വേഗപരിധിയുള്ള നഗരത്തില്‍ എന്തിനാണ് 100 കിലോമീറ്ററില്‍ സഞ്ചരിക്കുന്ന കാര്‍. ഇതിനുള്ള പരിഹാരമാണ് ക്വാഡ്രിസൈക്കിളുകള്‍. കേന്ദ്ര മോട്ടോര്‍ വാഹന ആക്ട് നിലവില്‍ വന്നശേഷം ആദ്യമായാണ് ഒരു വാഹനശ്രേണി പുതിയതായി കൊണ്ടുവരുന്നത്്. സുരക്ഷ സംബന്ധിച്ച് പലരും ആശങ്ക പങ്കുവച്ചിരുന്നെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ ക്യൂട്ടിന് കഴിഞ്ഞു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നിര്‍മ്മിക്കുക എളുപ്പമല്ല. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കണം. അതിന് ശേഷം മാത്രമേ പൂര്‍ണമായും ചെലവ് കുറച്ച്്് ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ പുറത്തിറക്കാന്‍ കഴിയൂ.
https://www.facebook.com/Malayalivartha