ഐ എസ് ആര്‍ ഒയ്ക്ക് വീണ്ടും ചരിത്ര നേട്ടം; ഇന്ത്യ ലോകരാജ്യങ്ങളുടെ നെറുകയില്‍...
കഴിഞ്ഞ 16 വര്‍ഷത്തെ ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റം അദ്ഭുതപ്പെടുത്തുന്നതാണ്. ലോക ശക്തികളെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് ഐ എസ് ആര്‍ ഒ നടത്തുന്നത്. 1999 മെയ് 26ന് കൊറിയയുടെ KITSAT3 ജര്‍മ്മനിയുടെ DLR - TUBSAT എന്നിവയാണ് ഐ എസ ്ആര്‍ ഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങള്‍. നമ്മുടെ ഓഷ്യന്‍സാറ്റ് ഉപഗ്രഹത്തിനൊപ്പം പി എസ് എല്‍ വി സി2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തുടര്‍ന്നിങ്ങോട്ട് 19 വര്‍ഷത്തിനിടെ 25 വിക്ഷേപണങ്ങളിലായി 33 രാജ്യങ്ങളുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറക്‌നല്‍കാന്‍ നമ്മുടെ സ്വന്തം ഐ എസ് ആര്‍ ഒക്കായി. ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും ഉള്‍പ്പടെ 29 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് ഐ എസ് ആര്‍ ഒയുടെ സ്വന്തം പി എസ് എല്‍ വി വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. പിഎസ്എല്‍വി സി - 45 റോക്കറ്റില്‍ 24 ഉപഗ്രങ്ങളും അമേരിക്കയില്‍ നിന്നുള്ളതായിരുന്നു. ലിത്വിയാന രണ്ട്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നു വീതം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള എമിസാറ്റ് ഉപഗ്രഹവും ഇതോടൊപ്പം വിജയകരമായി വിക്ഷേപിച്ചു. എ സാറ്റ് മിസൈല്‍ പ്രയോഗിച്ച് ഉപഗ്രഹത്തെ നിഗ്രഹിച്ച ബഹിരാകാശത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷം ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനായി ഇന്ത്യ നിര്‍മ്മിച്ച നീരീക്ഷണ ഉപഗ്രഹമാണ് എമിസാറ്റ് . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കരുത്തില്‍ സ്വയം പ്രവര്‍ത്തന ശേഷിയുള്ള അത്യാധുനിക സൈനിക ഉപഗ്രഹംകൂടിയാണിത്. തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് 29 ഉപഗ്രഹങ്ങളെ വഹിച്ച് പി എസ് എല്‍ വി സി45 ഭ്രമണപഥത്തിലെത്തിച്ചത്. ഉപഗ്രഹങ്ങളെ മൂന്നു വിവിധ ഓര്‍ബിറ്റുകളില്‍ എത്തിക്കാന്‍ മൂന്നു മണിക്കൂര്‍ സമയം വേണ്ടിവന്നു.
ഒരു റോക്കറ്റില്‍ 10 ഉപഗ്രഹം വിക്ഷേപിച്ചാണ് ഐ എസ് ആര്‍ ഒ തുടക്കമിട്ടത്. പിന്നെ അത് 18 ആയി, പിന്നീട് 35, ഇപ്പോള്‍ അത് 100 കടന്നിരിക്കുന്നു. മൂന്നോ നാലോ കിലോഗ്രാം തൂക്കമുള്ള 300 മുതല്‍ 400 ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കാന്‍ നിലവിലെ പി എസ് എല്‍ വി ടെക്‌നോളജിക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
2014ലെ ചൊവ്വാ ദൗത്യം വിജയിച്ചതോടെ ഐ എസ് ആര്‍ ഒയുടെ ഗ്രേഡ് കുത്തനെ ഉയര്‍ന്നത്. ഇതോടെയാണ് വിദേശ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിക്കാന്‍ തുടങ്ങിയത്. തങ്ങളുടെ സ്വപ്ന പദ്ധതികള്‍ക്ക് വേണ്ട ഉപഗ്രഹങ്ങള്‍ കൃത്യമായി ലക്ഷ്യത്തിലെക്കാന്‍ ഐ എസ് ഐര്‍ ഒയ്ക്ക് സാധിക്കുമെന്ന വിശ്വാസം വിദേശരാജ്യങ്ങള്‍ക്കിടയില്‍ സ്ഥാപിക്കാന്‍ ഇതിലൂടെ ഇന്ത്യക്ക് സാധിച്ചു.
ബഹിരാകാശ മേഖലയില്‍ വന്‍ മുന്നേറ്റം കൈവരിച്ചിട്ടുള്ള അമേരിക്ക ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പതിവായി ഇന്ത്യയുടെ സഹായം തേടുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ചെലവു കുറഞ്ഞ ഐ എസ് ആര്‍ ഒയുടെ വിക്ഷേപണത്തെയാണ് അമേരിക്കന്‍ കമ്പനികളെല്ലാം പരിഗണിക്കുന്നത്. ഇതിനെ വിലക്കാന്‍ നിരവധി സ്വകാര്യം കമ്പനികളും ഗവേഷകരും ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിവരികയാണ്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 28 രാജ്യങ്ങളില്‍ നിന്നുള്ള 297 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ഇതില്‍ 189 ഉപഗ്രഹങ്ങളും അമേരിക്കയില്‍ നിന്നുള്ളതായിരുന്നു. നാസയ്ക്ക് പുറമേ സ്വകാര്യ വിക്ഷേപണ കേന്ദ്രം സ്‌പെയ്‌സ് എക്‌സ് വരെ ഉണ്ടായിട്ടും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ കമ്പനികളും ഏജന്‍സികളും ഐ എസ് ആര്‍ ഒയെ പിന്തുടരുന്നത്.
ഐ എസ് ആര്‍ ഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 205 ശതമാനം അധികവരുമാനമാണ് ഐ എസ് ആര്‍ ഒ നേടിയത്. 2014 - 15 വര്‍ഷത്തില്‍ 415.4 കോടി രൂപയാണ് നേടിയത്. 2013 -14 ല്‍ ഇത് 136 കോടി രൂപയായിരുന്നു.
ഇന്ത്യയുടെ സാങ്കേതിക മേഖല അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ രാജ്യം കൈവരിച്ചത് വന്‍ നേട്ടങ്ങളാണ്. രാജ്യാന്തര ബഹിരാകാശ ഏജന്‍സികള്‍ക്കൊപ്പം ഇന്ത്യയുടെ ഐ എസ് ആര്‍ ഒയും അതിവേഗം കുതിക്കുകയാണ്. ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ ഇന്ത്യ ഞെട്ടിച്ചുവെന്നാണ് അമേരിക്കന്‍ പത്രങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതെ, ഇന്ത്യ ഈ രംഗത്ത് കൂടുതല്‍ അദ്ഭുതങ്ങള്‍ പുറത്തെടുക്കാന്‍ പോകുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ റെക്കോര്‍ഡ് നേട്ടങ്ങള്‍. പി എസ് എല്‍ വി റോക്കറ്റിന് 104 ഉപഗ്രഹങ്ങളല്ല വേണമെങ്കില്‍ 400 ഉപഗ്രഹങ്ങള്‍ വരെ വഹിച്ച് ലക്ഷ്യത്തിലെത്തിക്കാന്‍ ശേഷിയുണ്ട്.
ഐ എസ ്ആര്‍ ഒ ഓരോ തവണയും വന്‍ നേട്ടങ്ങളുമായി രാജ്യാന്തര മാധ്യമങ്ങളില്‍ ഇടംപിടിക്കുകയാണ്. ഇന്ത്യന്‍ ബഹിരാകാശ മേഖലയെ പുതിയ കുതിപ്പിന് സഹായിക്കുന്നതായിരിക്കും പി എസ് എല്‍ വി സി - 45 ന്റെ വിക്ഷേപണം. ഐ എസ് ആര്‍ ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് ( Antrix Corporation Limited ) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
https://www.facebook.com/Malayalivartha