മെയ്ഡ് ഇന്‍ ഇന്ത്യ ആപ്പിള്‍ ഐ ഫോണ്‍ 7 ഉടന്‍ വിപണിയില്‍
ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ആപ്പിള്‍ ഐ ഫോണ്‍ 7ന്റെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഐ ഫോണ്‍ എസ് ഇ, ഐ ഫോണ്‍ 6എസ് എന്നീ ഫോണുകളും ഇതോടൊപ്പം നിര്‍മ്മിക്കും. ആപ്പിളിന്റെ തയ്വാനിലെ നിര്‍മ്മാണ കരാറുള്ള വിസ്റ്റോണ്‍ ആണ് ബെംഗളുരുവില്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്നത്. ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ഐ ഫോണ്‍ 7ന്റെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാകുമ്പോഴുള്ള ആനുകൂല്യങ്ങളും ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതി ഒഴിവാകുന്നതും ഉത്പന്നത്തിന്റെ വില കുറയാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഫോണിന്റെ നിര്‍മ്മാണം തുടങ്ങിയതായിട്ടാണ് അറിയുന്നത്.
https://www.facebook.com/Malayalivartha