പച്ചക്കറികള്‍ ഇനി വാഴയിലയില്‍ പൊതിയും
പ്രകൃതിയോട് ഏറെ അടുത്ത് നിന്ന് പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന സാധനങ്ങള്‍ പൊതിയാന്‍ പ്ലാസ്റ്റിക്ക് കൂടിന് പകരം വാഴയിലകള്‍ ഉപയോഗിക്കുന്നു. തായ്‌ലന്‍ഡിലെ ചിയാംഗ് മായിലുള്ള റിംപിംഗ് എന്നു പേരുള്ള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്്. ഇത് സാധനങ്ങള്‍ വാങ്ങുവാന്‍ എത്തുന്നവര്‍ക്ക് ഏറെ കൗതുകകരമായ അനുഭവമാണ് നല്‍കുന്നത്.
ബീന്‍സ്, കോവയ്ക്ക, പയര്‍, ചീര തുടങ്ങിയ പച്ചക്കറികളാണ് വാഴയില ഉപയോഗിച്ച് പൊതിയുന്നത്. പ്രകൃതിക്ക് കോട്ടം സംഭവിക്കാത്ത വിധത്തിലുള്ള ഈ സംരംഭത്തിന്് സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha