വി ടി എസ് സംവിധാനം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ മീറ്റര്‍ കമ്പനി
വാഹനയാത്രക്കിടെ സ്ത്രീകള്‍ക്ക് മോശം അനുഭവമെന്തെങ്കിലും ഉണ്ടായാല്‍ രക്ഷാമാര്‍ഗം ഒരുക്കുന്ന വി.ടി.എസ് സംവിധാനം ജൂണ്‍ മുതല്‍ നിര്‍ബന്ധമാവുകയാണ്. ഇത് നിര്‍മ്മിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ മീറ്റര്‍ കമ്പനിക്ക് കേരളം മോട്ടോര്‍ വാഹന വകുപ്പിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. യാത്രക്കിടെ മോശം അനുഭവം ഉണ്ടായാല്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന പാനിക് ബട്ടണില്‍ വിരലമര്‍ത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉള്‍പ്പെടെ എല്ലാ കണ്‍ട്രോള്‍ റൂമുകളിലും ഉടന്‍ അലാറം മുഴങ്ങും. ഇതിനോടൊപ്പം സ്മാര്‍ട്ട് വാട്ടര്‍ മീറ്റര്‍, സ്മാര്‍ട്ട് എനര്‍ജി മീറ്റര്‍ എന്നിവയുടെ നിര്‍മ്മാണത്തിനും കമ്പനിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട് ഇത് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ വീതം അനുവദിച്ചു. ഇതോടെ സ്ഥാപനത്തില്‍ ഇരുന്നൂറിലധികം പേര്‍ക്ക് തൊഴിലവസരവും ലഭിക്കും.
https://www.facebook.com/Malayalivartha