ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ഇന്ത്യയില്‍ റിസര്‍ച്ച് സെന്ററുകള്‍ തുടങ്ങുന്നു
മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ കൂടുതല്‍ റിസര്‍ച്ച് സെന്ററുകള്‍ ആരംഭിക്കുമെന്ന് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ. പുതിയ സ്മാര്‍ട്‌ഫോണുകളുടെ ഡിസൈനുകളും മറ്റും ഈ റിസര്‍ച്ച് സെന്ററിലാകും ഇനി രൂപപ്പെടുത്തുക. ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റുകളും റിസര്‍ച്ച് സെന്ററുകളും സ്ഥാപിക്കുന്നതിലൂടെ സ്മാര്‍ട്‌ഫോണ്‍ രംഗത്തെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഏറ്റവും വേഗത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനും അതുവഴി വിപണി പിടിക്കാനുമാണ് വിവോയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.
ഉത്തര്‍പ്രദേശില്‍ 4000 കോടി മുതല്‍ മുടക്കി നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്ന വിവരം വിവോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിസര്‍ച്ച് സെന്ററുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.
https://www.facebook.com/Malayalivartha