കൊച്ചുവേളി ബെംഗളൂരു റൂട്ടില്‍ പുതിയ പ്രതിവാര തീവണ്ടി നാളെമുതല്‍
സ്വകാര്യ ബസ് ഏജന്‍സികള്‍ അവധി ദിവസങ്ങളില്‍ യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചുവേളി ബെംഗളൂരു റൂട്ടില്‍ റെയില്‍വേ പുതിയ പ്രതിവാര തീവണ്ടി സര്‍വീസ് ആരംഭിക്കുന്നു. ഞായറാഴ്ചകളില്‍ വൈകീട്ട് കൊച്ചുവേളിയില്‍നിന്നും തിങ്കളാഴ്ചകളില്‍ ബെംഗളൂരു കൃഷ്ണരാജപുരത്തുനിന്ന് തിരിച്ചുമാണ് സര്‍വീസ് നടത്തുക. കൊച്ചുവേളിയില്‍നിന്ന് ഞായറാഴ്ചകളില്‍ വൈകീട്ട് അഞ്ചിനു തിരിക്കുന്ന തീവണ്ടി(82644) തിങ്കളാഴ്ച രാവിലെ 8.45ന് ബെംഗളൂരു കൃഷ്ണരാജപുരത്തെത്തും. കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, പാലക്കാട്, കോയന്പത്തൂര്‍, ഈറോഡ്, കോയന്പത്തൂര്‍, ബംഗാരപ്പെട്ട്, വൈറ്റ്ഫീല്‍ഡ് എന്നതാണ് സ്‌റ്റോപ്പുകള്‍. ഇതിന്റെ റിസര്‍വേഷന്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ ആരംഭിക്കും.
കൃഷ്ണരാജപുരം കൊച്ചുവേളി(06027) സ്‌പെഷ്യല്‍ ഫെയര്‍െട്രയിന്‍ തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടിനാണ് യാത്ര ആരംഭിക്കുന്നത്. പിറ്റേന്ന് രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഏപ്രില്‍ 29, മേയ് ആറ്, 13, 20, 27, ജൂണ്‍ മൂന്ന്, 10, 17, 24, ജൂലായ് ഒന്ന് തീയതികളിലാണ് സര്‍വീസ് നടത്തുന്നത്. ബെംഗളൂരു നഗരത്തില്‍ പത്തുലക്ഷത്തോളം മലയാളികളുണ്ട്. നാട്ടിലേക്ക് വരാന്‍ നല്ലൊരു ശതമാനവും ട്രെയിനെയാണ് ആശ്രയിക്കുന്നത്. ഞായറാഴ്ച ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ബസുകളുടെ കൊള്ള ഒരുപരിധിവരെ തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha