രാജ്യത്ത് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ള സ്ത്രീകളുടെ എണ്ണത്തില്‍ വന്‍കുറവ്
ഇന്ത്യയില്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ള സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടേതിനേക്കാള്‍ 33% കുറവെന്ന് പഠന റിപ്പോര്‍ട്ട്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ പുരുഷന്‍മാരില്‍ 71% പേര്‍ക്കും മൊബൈല്‍ ഫോണ്‍ സ്വന്തമായുണ്ട്. എന്നാല്‍ 38% സ്ത്രീകള്‍!ക്ക് മാത്രമാണ് സ്വന്തം ഫോണുള്ളത്. ഫോണ്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ 47 % പേരും ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ഫോണ്‍ കടം വാങ്ങിയാണ് ഉപയോഗിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് സ്വന്തമായി ഫോണില്ലാത്തത് അവരുടെ വരുമാനം, ജോലി സാധ്യത, വിവരശേഖരണം എന്നിവയെ ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തമായി ഫോണില്ലാത്ത സ്ത്രീകളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഹരിയാന, രാജസ്ഥാന്‍, യുപി സംസ്ഥാനങ്ങളിലാണ്. ഫോണ്‍ ഉപയോഗിക്കുന്നത് സ്ത്രീളുടെ സുരക്ഷയെയും സ്വകാര്യതെയും ബാധിക്കും എന്നതാണ് ഈ പിന്നാക്കാവസ്ഥയ്ക്ക് താരണമെന്ന് പഠനം വ്യക്തമാക്കുന്നു. ഇവിടുത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും അവസ്ഥ ഏകദേശം തുല്യമാണെന്ന് പഠനങ്ങള്‍ പറയുന്നു. നഗരങ്ങളില്‍ 30 ശതമാനവും ഗ്രാമങ്ങളില്‍ 39 ശതമാനവുമാണ് അന്തരം. എന്നാല്‍ ഈ അന്തരം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങള്‍ ഡല്‍ഹിയും കേരളവുമാണ്. കേരളത്തില്‍ 18 % മാത്രമാണ് അന്തരം. തൊട്ടുപിറകില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. ഇവിടെ 19 % മാണ് അന്തരമുള്ളത്.
മാറിയ കാലഘട്ടത്തില്‍ ജോലി സാധ്യതകളും സാമൂഹിക ബന്ധങ്ങളും സൃഷ്ടിക്കുന്നതില്‍ മൊബൈല്‍ ഫോണിന് വലിയ സ്വാധീനമുണുള്ളത്. സ്ത്രീകള്‍ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത അവസ്ഥ സാമൂഹിക മുന്നേറ്റത്തിന് വിലങ്ങുതടിയാവുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.
https://www.facebook.com/Malayalivartha