ഹെല്‍മറ്റില്‍ വൈപ്പറുമായി 'വൈപ്പി'
മഴ തുടങ്ങുന്നതോടെ ഇരുചക്രവാഹന യാത്ര ദുഷ്‌കരമാണ്. എന്നാല്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരമാവുകയാണ് 'വൈപ്പി'. കാറുകളില്‍ കണ്ടുവരുന്ന പൈപ്പറിന് സമാനമാണ് വൈപ്പി. ഹെല്‍മറ്റിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളവും മഞ്ഞ് തുള്ളികളും ബൈക്ക് യാത്രക്കാരനുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്.
ചെറിയൊരു വൈദ്യുത മോട്ടോറിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് ഏത് തരത്തിലുള്ള ഹെല്‍മറ്റുകളിലും ഘടിപ്പിക്കാവുന്നതാണ്. റൈഡറിന്റെ സൗകര്യമനുസരിച്ച് ഹെല്‍മറ്റിന്റെ മുകളിലായോ താഴെയായോ വൈപ്പി ഘടിപ്പിക്കാം. ബ്ലൂടൂത്ത് സൗകര്യമുള്ളതാണ് ഈ വൈപ്പര്‍. സാധാരണ വൈപ്പറുകളിലെ വേഗം ക്രമീകരിക്കാവുന്ന രീതിയില്‍ വൈപ്പിയിലെയും വേഗം ക്രമീകരിക്കാം. സെക്കന്‍ഡില്‍ 1,3,6 തവണകളില്‍ വൈപ്പി പ്രവര്‍ത്തിക്കുന്നതായി ക്രമീകരിക്കാവുന്നതാണ്. ഹാന്‍ഡ്ബാറില്‍ നിന്ന് വൈപ്പിയെ പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേകം റിമോട്ട് ബ്ലൂടൂത്ത് ബട്ടണ്‍ നല്‍കും. നീണ്ട നേരം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് വൈപ്പിയിലെ ബാറ്ററിയുടെ സജ്ജീകരണം. ഊരി മാറ്റാവുന്ന ബാറ്ററിയാണ് വൈപ്പിയിലുള്ളത്. തുടര്‍ച്ചയായി ഉപയോഗിക്കുകയാണെങ്കില്‍ 3 മണിക്കൂറും ഇടവിട്ട് ഉപയോഗിക്കുകയാണെങ്കില്‍ 12 മണിക്കൂര്‍ വരെയും പ്രവര്‍ത്തിക്കുന്നതാണ് ബാറ്ററി.
ഇത് വെറും ഒരു സെക്കന്‍ഡ് നേരം കൊണ്ട് വളരെ ലളിതമായ രീതിയില്‍ ഹെല്‍മറ്റില്‍ ഘടിപ്പിക്കാനും ഇളക്കിമാറ്റാനും സാധിക്കും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഇത് പരീക്ഷച്ചതിനാല്‍ വേഗം കൂടുമ്പോള്‍ ഹെല്‍മറ്റില്‍ നിന്ന് വിട്ടുപോവില്ലെന്ന് ഉറപ്പു വരുത്തിയിരിക്കുന്നു. വൈപ്പി ശരിയായ രീതിയില്‍ ഘടിപ്പിച്ചോയെന്ന് ഇതിലെ സേഫ്റ്റി സ്പ്രിംഗ് ഉറപ്പുവരുത്തും. വൈപ്പി സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ മാത്രമെ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. വില്‍പ്പനയ്ക്കായുള്ള വൈപ്പിയുടെ ഉത്പാദനം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha