ആന്റി - ബാക്ടീരിയ എല്‍ ഇ ഡി ബള്‍ബുമായി ക്രോംപ്ടന്‍
മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ കമ്പനിയായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കംപ്യൂട്ടര്‍ ഇലക്ട്രിക്കല്‍സിന്റെ പുതിയ ആന്റി - ബാക്ടീരിയ എല്‍ ഇ ഡി ബള്‍ബ് ബോളിവുഡ് നടി സോഹ അലിഖാന്‍ വിപണിയിലിറക്കി. നൂതന എല്‍വിറോ സേഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ബള്‍ബുകള്‍ എല്‍ ഇ ഡി വെളിച്ചത്തിന് പുറമേ 85 ശതമാനം അണുക്കളെയും നശിപ്പിക്കുന്നു. ബള്‍ബിന്റെ പ്രകാശത്തില്‍ അടുക്കളയിലെയും കുട്ടികളുടെ മുറിയിലെയും അണുക്കള്‍ അപ്രത്യക്ഷമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശുപാര്‍ശയും ഉണ്ട്. ബള്‍ബുകള്‍ക്ക് എല്‍ എ ബി എല്‍ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. കൂള്‍ഡേ വൈറ്റ് ലൈറ്റില്‍ 7 വാട്‌സ്, 9 വാട്‌സ് എന്നീ ശ്രേണിയില്‍ യഥാക്രമം 180 രൂപയ്ക്കും 190 രൂപയ്ക്കും ലഭിക്കും.
https://www.facebook.com/Malayalivartha