ഓറിയോ ബിസ്‌ക്കറ്റിനെതിരെയുള്ള പ്രചരണം വ്യാജമെന്ന് ദുബായി മുനിസിപ്പാലിറ്റി
ഓറിയോ ബിസ്‌ക്കറ്റില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന് യു എ ഇ സോഷ്യല്‍ മീഡിയകളില്‍ പ്രചരണം വ്യാപകമായിരിക്കുന്നതിന്റെ പശ്ചാതലത്തില്‍ അബുദാബി മുനിസിപ്പാലിറ്റി രംഗത്ത്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി പ്രചരണം വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഓറിയോ ബിസ്‌ക്കറ്റിന് എതിരെ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അബുദാബി മുന്‍സിപ്പാലിറ്റി വിശദീകരണം നല്‍കിയത്. ഓറിയോ ബിസ്‌കറ്റില്‍ മദ്യം ചേര്‍ത്തിട്ടില്ലെന്നും അവ ഹലാല്‍ ആണെന്നുമാണ് മുനിസിപ്പാലിറ്റി നല്‍കിയ വിശദീകരണം
ബിസ്‌കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പട്ടിക അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. ബിസ്‌ക്കറ്റിന്റെ ചേരുവയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചോക്കലേറ്റ് ലിക്വര്‍ എന്ന വസ്തുവിന്റെ പേരാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഈ വാക്ക് അറബിയിലേക്ക് മാറ്റിയപ്പോഴാണ് 'മദ്യമായി' മാറിയത്. ഇതിന് പകരം മറ്റൊരു വാക്കാണ് ഉപയോഗിക്കേണ്ടിയിരുന്നതെന്നത്.
ഓറിയോ ബിസ്‌ക്കറ്റുമായി ബന്ധപ്പെട്ട് മുമ്പും പല വിവാദ പ്രചരണങ്ങളുമുണ്ടായിട്ടുണ്ട്. ഓറിയോ' ബിസ്‌ക്കറ്റുകലില്‍ മയക്കു മരുന്നായ കൊക്കെയ്ന്‍ പോലെ അപകടകാരിയും തലച്ചോറിനെ ബാധിക്കുന്നതുമായ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ്് ഒരു പഠനത്തില്‍ കണ്ടെത്തിയത്. ഈ വാര്‍ത്തയും അക്കാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ചോക്ലേറ്റ് കുക്കിയായ ഓറിയോ കഴിക്കുമ്പോള്‍ എലികളുടെ തലച്ചോറിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അതേ അനുഭവം ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാല്‍ അമിത അളവിലുള്ള പഞ്ചസാരയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ഇതേ അവസ്ഥ ഉണ്ടാകുന്നുമെന്നും പിന്നീട് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും ഓറിയോ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. യു എ ഇയില്‍ വിതരണം ചെയ്യുന്ന ഓറിയോ ബിസ്‌കറ്റുകള്‍ ബഹ്‌റൈനിലാണ് നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha