ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സര്‍വ്വീസ് രംഗത്തേയ്ക്ക് കേരളത്തില്‍ നിന്നും പി യുവും
ആഗോള ഭീമന്മാരായ യൂബറും ഓലയും ഉള്‍പ്പെടെയുള്ളവര്‍ കൈയ്യടക്കി വച്ചിരിക്കുന്ന ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി രംഗത്തേയ്ക്ക് ഒരു മലയാളി സംരംഭം വരുന്നു. അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോമുമായി എത്തുന്നത് മൈന്‍ഡ് മാസ്റ്റര്‍ ടെക്കനോളജി എന്ന കമ്പനിയാണ് പി യു എന്ന പേരില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് ഒരുക്കുന്നത്. പി യു ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ ആപ്പിലേക്ക് പുതിയ ഉപയോക്താക്കളെ കൊണ്ടുവന്നാല്‍ പ്രത്യേക ഓഫറുകളും ലഭിക്കും.
ജി.പി.എസ്. അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രം ഈടാക്കി, പരിസ്ഥിതി നാശം ഒഴിവാക്കുന്ന രീതിയിലുള്ള നൂതന സംവിധാനമാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്ന പ്രഥമ സംരംഭമാണ് പി യു. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മീഷന്‍ ഈടാക്കുമ്പോള്‍ പി യു കമ്മിഷന്‍ വാങ്ങില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രം അടച്ചാല്‍ മതിയാകും. പി യു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യാത്രികന്‍ മറ്റ് അഞ്ചു പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഒരു യാത്രയെങ്കിലും നടത്തുകയും ചെയ്താല്‍ ആദ്യ യാത്രികന്‍ ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകളെങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്‍. പി. എസ്. ആനുകൂല്യത്തിന് അര്‍ഹനാകും. ആര്‍. പി. എസ് (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്‌കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാരെ സാമ്പത്തിക ആനുകൂല്യം തേടിയെത്തും. ആപ്പില്‍ തന്നെ വാലറ്റ് സംവിധാനം ഉണ്ടാകും ഈ വാലറ്റ് വഴി പണം നല്‍കിയും സേവനം ഉപയോഗപ്പെടുത്താം.
യാത്ര സുരക്ഷിതവും ചെലവുകുറഞ്ഞതും കാര്യക്ഷമവുമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ഓര്‍ഡര്‍ അനുസരിച്ചുമാത്രം വാഹനം ഓടുന്നതിനാല്‍ അനാവശ്യമായി ഓടി ഇന്ധനം നഷ്ടപ്പെടുത്തുന്ന അവസ്ഥ ഇല്ലാതാകും. സര്‍വ്വീസ് തുടങ്ങി ആദ്യ ആറുമാസം തന്നെ 800 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ടാക്‌സികള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നതിനാല്‍ ജി എസ് ടി ഇനത്തില്‍ സര്‍ക്കാരിന് വരുമാനവും ഉണ്ടാവും. കൊച്ചി ആസ്ഥാനമായ ടെക്‌നോളജി സ്റ്റാര്ട്ടപ്പ് കമ്പനിയാണ് മൈന്‍ഡ് മാസ്റ്റര് ടെക്‌നോളജി.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നി ജില്ലകളില്‍ ഈ മാസം തന്നെ പി യു ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ കേരള, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സേവനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha