ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ട്രയംഫ്
ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണത്തിലേക്ക്. ഈ പ്രോജക്ടിന്റെ പേര് ടി ഇ1 എന്നാണ്. ടി ഇ1 പ്രോജക്ടിലൂടെ പിറക്കുന്നത് പൂര്‍ണ്ണമായും പുതിയ മോഡലായിരിക്കും. മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന, ഒന്നാന്തരം പ്രകടനമികവ് പുറത്തെടുക്കുന്ന, ഉപയോഗപ്രദമായ മോട്ടോര്‍സൈക്കിളായിരിക്കും ടി ഇ1 പ്രോജക്റ്റില്‍നിന്ന് പുറത്തുവരികയെന്ന് ട്രയംഫ് അറിയിച്ചു.
യു കെ സര്‍ക്കാരിന്റെ ബിസിനസ്, എനര്‍ജി, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി വകുപ്പിന്റെയും ലോ എമിഷന്‍ വെഹിക്കിള്‍സ് ഓഫീസിന്റെയും ധനസഹായത്തോടെയാണ് ടി ഇ1 പ്രോജക്റ്റ് നടപ്പാക്കുന്നത്. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് നേതൃത്വം നല്‍കും. ട്രയംഫ് ഷാസി വികസിപ്പിക്കുന്നതിനും മോട്ടോര്‍സൈക്കിള്‍ പൂര്‍ണ്ണമായി നിര്‍മ്മിക്കുന്നതിനും സ്വന്തം വൈദഗ്ധ്യം ഉപയോഗിക്കും. വില്യംസ് അഡ്വാന്‍സ്ഡ് എന്‍ജിനീയറിംഗ് ഭാരം കുറഞ്ഞ ബാറ്ററി രൂപകല്‍പ്പന ചെയ്യും. ഇന്റഗ്രല്‍ പവര്‍ട്രെയ്ന്‍ ലിമിറ്റഡിന്റെ ഇഡ്രൈവ് വിഭാഗം ഇലക്ട്രിക് മോട്ടോര്‍ വികസിപ്പിക്കും.
ട്രയംഫ് ഇന്ത്യയില്‍ ആദ്യ മോഡല്‍ അവതരിപ്പിച്ചത് 2013 ലാണ്. അയ്യായിരത്തിലധികം ഉപയോക്താക്കളുമായാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ത്യയില്‍ ആറാം വര്‍ഷത്തിലേക്ക് കടന്നത്. ഇന്ത്യയിലെ 400 പട്ടണങ്ങളില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന് ഉപയോക്താക്കളുണ്ട്. നിലവില്‍ രാജ്യമാകെ 16 ട്രയംഫ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ട്രയംഫ് ടൈഗര്‍ ട്രെയ്‌നിംഗ് അക്കാഡമി, കാലിഫോര്‍ണിയ സൂപ്പര്‍ബൈക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കായി പരിശീലനവും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha