ഹ്യൂണ്ടായുടെ ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് വിപണിയില്‍
ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് മോട്ടോര്‍സിന്റെ ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് വിപണിയില്‍. നഗരങ്ങളിലെ ഗതാഗതത്തിരക്കും വായു മലിനീകരണവും കുറയ്ക്കുന്നതിനാണ് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് നിര്‍മ്മിക്കാന്‍ ഹ്യുണ്ടായ് തീരുമാനിച്ചത്. കൊറിയന്‍ ഗതാഗത മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഹ്യുണ്ടായ് തങ്ങളുടെ ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് വികസിപ്പിച്ചത്.
12,990 എം എം നീളവും 3,995 എം എം ഉയരവുമുള്ളതാണ് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ്. താഴത്തെ നിലയില്‍ 11 സീറ്റുകളും മുകള്‍ നിലയില്‍ 59 സീറ്റുകളുമാണുള്ളത്. ബസ്സില്‍ മൊത്തം എഴുപത് പേര്‍ക്ക് യാത്ര ചെയ്യാം. ലോ ഫ്‌ളോര്‍ ബസ്സില്‍ രണ്ട് ചക്രക്കസേരകള്‍, ഓട്ടോമാറ്റിക് സ്ലൈഡിംഗ് റാമ്പ് എന്നിവ നല്‍കിയതിനാല്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ഡബിള്‍ ഡെക്കര്‍ ബസ്സില്‍ കയറുന്നതിനും ഇറങ്ങുന്നതിനും എളുപ്പമായിരിക്കും
ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് ബസ്സാണ് ഹ്യുണ്ടായ് വിപണിയിലെത്തിക്കുന്നത്. 72 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായും റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 386 കിലോവാട്ട ്അവര്‍ ലിക്വിഡ് കൂള്‍ഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 240 കിലോവാട്ട് വീല്‍ മോട്ടോര്‍ ആക്‌സില്‍ കൂടാതെ രണ്ടാമത്തെ ആക്‌സിലില്‍ മറ്റൊരു മോട്ടോര്‍ കൂടി നല്‍കിയിരിക്കുന്നു.
https://www.facebook.com/Malayalivartha