തമിഴ്നാട്ടിലെ കടകള്‍ ഇനി 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും
കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുളള വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്കി. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് അനുമതി. എന്നാല്‍, കടകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ല. ഓവര്‍ടൈം അടക്കം പരമാവധി പത്തരമണിക്കൂര്‍ ജോലി ചെയ്യാം. രാത്രി എട്ട് മണിക്ക് ശേഷം വനിത ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുത്. രാത്രി ജോലി ചെയ്യുന്ന വനിതകള്‍ക്ക് തൊഴിലുടമ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഇതോടൊപ്പം രാത്രി ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ഷോപ്പുകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
https://www.facebook.com/Malayalivartha