യമഹ ഇസി 05 ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയില്‍
യമഹ ഇസി 05 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ തായ്‌വാന്‍ വിപണിയില്‍ യമഹ ഇസി05 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് വിപണികളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. തായ്‌വാനിലെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഗോഗോറോയുമായി ചേര്‍ന്നാണ് യമഹ ഇസി 05 നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇരു ബ്രാന്‍ഡുകളും പങ്കാളിത്തം സ്ഥാപിച്ചിരുന്നു. ഗോഗോറോയുടെ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ യമഹയുടെ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്നത്.
യമഹ ഇസി 05 ഇലക്ട്രിക് സ്‌കൂട്ടറിലേ ബാറ്ററികള്‍ അഴിച്ചെടുക്കാവുന്നതാണ്. ഒരു ബാറ്ററി സ്‌കൂട്ടറില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ രണ്ടാമത്തേത് റീച്ചാര്‍ജ് ചെയ്യുന്നതിന് സ്‌റ്റേഷനുകളില്‍ നല്‍കാന്‍ കഴിയും. ആദ്യത്തെ ബാറ്ററിയും അഴിച്ചെടുക്കാവുന്നതാണ്. തായ്‌വാനില്‍ ഗോഗോറോ ആയിരത്തിലധികം ബാറ്ററി എക്‌സ്‌ചേഞ്ച് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു.സ്‌കൂട്ടറില്‍ ഗോഗോറോയുടെ രണ്ട് 2170 ലിഥിയം അയണ്‍ ബാറ്ററികളാണ് നല്‍കുന്നത്.
യമഹയാണ് ഇസി05 ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. പവര്‍ട്രെയ്ന്‍, ടെക്‌നിക്കല്‍ ജോലികള്‍ എന്നിവ വികസിപ്പിച്ചത് ഗോഗോറോയാണ്. എന്നാല്‍, യമഹ ഇസി05 ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്‌പെസിഫിക്കേഷനുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മണിക്കൂറില്‍ 90 കിലോമീറ്ററായിരിക്കും ടോപ് സ്പീഡ് എന്ന് പ്രതീക്ഷിക്കുന്നു. 100 കിലോമീറ്റര്‍ റേഞ്ച് ലഭിച്ചേക്കും.
https://www.facebook.com/Malayalivartha