കുറഞ്ഞത് 90 ദിവസം ഉപയോഗിക്കാവുന്ന മില്‍മയുടെ ലോംഗ് ലൈഫ് പാല്‍ വിപണിയില്‍
അള്‍ട്രാ ഹൈ ടെംപറേച്ചര്‍ പ്രോസസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മില്‍മയുടെ ലോംഗ് ലൈഫ് പാല്‍ വിപണിയിലിറക്കി. മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന്‍ പുതുതായി കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് സ്ഥാപിച്ച മലയോര ഡയറിയില്‍ ഉത്പാദിപ്പിക്കുന്ന യു എച്ച് ടി പാല്‍ കേരളത്തിലെ ആദ്യ സംരംഭമാണ്. ഇതിന്റെ വിപണനോദ്ഘടനം നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്നു. ഈ പാല്‍ തണുപ്പിച്ച് സൂക്ഷിക്കാതെ തന്നെ കുറഞ്ഞത് 90 ദിവസം ഉപയോഗിക്കാന്‍ സാധിക്കും.
എന്നാല്‍ പാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട കാര്യമില്ലെങ്കിലും പൊട്ടിച്ചു കഴിഞ്ഞാല്‍ 8 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. സാധാരണ മില്‍മാ പാല്‍ 73 ഡിഗ്രിയിലാണ് ചൂടാക്കി സംസ്‌കരിച്ച് വിപണിയില്‍ എത്തിക്കുന്നത്. മില്‍മ ലോംഗ് ലൈഫ് പാല്‍ 140 ഡിഗ്രിയില്‍ ചൂടാക്കി 5 ലെയറുള്ള കവറുകളില്‍ പാക്ക് ചെയ്താണ് വിപണിയില്‍ എത്തിക്കുന്നത്. പ്രത്യേക പാക്കിങ്ങിലൂടെയാണ് പാല്‍ 90 ദിവസം മുതല്‍ 180 ദിവസം വരെ കേടുകൂടാതെ വയ്ക്കാന്‍ സാധിക്കുന്നത്. വൈറ്റമിന്‍ എ, ഡി എന്നിവ ചേര്‍ത്താണ് ഈ പാല്‍ വിപണിയില്‍ എത്തിക്കുന്നത്. അരലിറ്റര്‍ പാലിന് 23രൂപയാണ് വില.
https://www.facebook.com/Malayalivartha