മോഷണം പോയ മൊബൈല്‍ കണ്ടെത്താന്‍ പുതിയ സംവിധാനവുമായി ടെലികോം മന്ത്രാലയം
മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി(ഐ എം ഇ ഐ) നമ്പര്‍ സമാഹരിച്ച് മൊബൈല്‍ മോഷ്ടാക്കളെ പിടികൂടാന്‍ സഹായിക്കുന്ന പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം. ഇതിലൂടെ മോഷ്ടിച്ച മൊബൈലുകളുടെ ഉപയോഗം തടയാനും ഫോണുകള്‍ കണ്ടെത്താനും കഴിയും. 2017 ജൂലൈയിലാണ് കേന്ദ്രമന്ത്രാലയം പദ്ധതി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മഹാരാഷ്ട്രയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി.
സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍(സി ഇ ഐ ആര്‍) എന്ന ഡേറ്റാബേസ് ഓണ്‍ലൈനായാണ് നടപ്പാക്കുക. മൊബൈല്‍ മോഷണം പോയാല്‍ പ്രത്യേക വെബ്‌സൈറ്റില്‍ ഐ എം ഇ ഐ നമ്പര്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യണം. മന്ത്രാലയം ഈ നമ്പര്‍ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തും. കൂടാതെ ഏതെങ്കിലും മൊബൈല്‍ നെറ്റ്് വര്‍ക്കില്‍ ഉപയോഗിക്കുന്നത് തടയുകയും ചെയ്യും. സി ഇ ഐ ആര്‍ സംവിധാനം അടുത്തയാഴ്ച നിലവില്‍ വരുമെന്നാണ് ടെലികോം മന്ത്രാലയം അധികൃതര്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha