കേരളത്തിലെ 40 റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ നിലവില്‍ വരുന്നു
കേരളത്തിലെ 40 റെയില്‍വേ സ്‌റ്റേഷനുകളില്‍ക്കൂടി അതിവേഗ വൈഫൈ സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഫണ്ടും കമ്പനികളുടെ സാമൂഹികപ്രതിബദ്ധതാ ഫണ്ടും ഉപയോഗിച്ചാണ് വൈഫൈ സേവനം ലഭ്യമാക്കുന്നത്. പൊതുമേഖലാസ്ഥാപനമായ റെയില്‍ടെല്‍ രാജ്യമൊട്ടാകെ ഇതുവരെ 1606 സ്‌റ്റേഷനുകളില്‍ അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രാജ്യത്താകെ ഇനിയും 4882 സ്‌റ്റേഷനുകളില്‍ക്കൂടി വൈഫൈ സംവിധാനം ഒരുക്കും. അതില്‍ 40 സ്‌റ്റേഷനുകള്‍ കേരളത്തിലാണ്.
https://www.facebook.com/Malayalivartha