ഇലക്ട്രിക് വാഹനങ്ങളില്‍ ശബ്ദം നിര്‍ബന്ധമാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍
പുതുതായി വിപണിയിലെത്തിക്കുന്ന ഇലക്ട്രിക് / ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദമുണ്ടായിരിക്കണമെന്ന നിബന്ധനയുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശബ്ദമില്ലാത്തിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു എന്ന പശ്ചാതലത്തിലാണ് ഈ തീരുമാനം. മണിക്കൂറില്‍ 19 കിലോമീറ്റര്‍ വേഗത്തില്‍ താഴെ സഞ്ചരിക്കുന്ന വാഹനത്തില്‍ തുടര്‍ച്ചയായി ശബ്ദം പുറപ്പെടുവിക്കുന്ന അക്കോസ്റ്റിക് വെഹിക്കിള്‍ അലര്‍ട്ട് സിസ്റ്റം (എ വി എ എസ്) വേണമെന്നാണ് നിര്‍ദേശം. 2021 മുതല്‍ വിപണിയിലിറക്കുന്ന വാഹനങ്ങളിലാണ് ഈ സംവിധാനം നിര്‍ബന്ധമുള്ളത്.
കാല്‍നട യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് കാഴ്ചപരിമിതര്‍ക്ക് വാഹനം വരുന്നത് തിരിച്ചറിയാന്‍ വേണ്ടിയാണിത്. 5675 ഡെസിബെലിനുള്ളിലുള്ള കൃത്രിമ ശബ്ദമായിരിക്കണം വാഹനങ്ങള്‍ക്ക് നല്‌കേണ്ടത്. ഇതിനായി പ്രത്യേക ഉപകരണം വാഹനത്തില്‍ ഘടിപ്പിക്കണം. യൂറോപ്യന്‍ യൂണിയന്റെ ഈ നീക്കത്തെ ചില സന്നദ്ധ സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha