Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

ഓൺ ഡിമാൻഡ് ഗാർഹിക സേവനങ്ങളുമായി അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് കേരളത്തിൽ

16 JULY 2019 04:15 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ പ്രമുഖ 100 ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് "ഓൺ ടൈം ലീവ് ഈസി" എന്ന പേരിൽ ഓൺ ഡിമാൻഡ് ഗാർഹിക സേവനങ്ങൾ കേരളത്തിൽ ആരംഭിച്ചു. പതിനാല് സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുള്ള അസ്റ്റ്യുട്ട് കൊച്ചിയിലാണ് കേരളത്തിലെ പ്രവർത്തനങ്ങൾ ആദ്യം ആരംഭിക്കുക. രവിപുരത്താണ് കൊച്ചിയിലെ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.

തിരക്കേറിയ ജീവിതത്തിനിടയിൽ ചെറിയ ഗാർഹിക ആവശ്യങ്ങൾക്ക് പോലും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസമായാണ് അസ്റ്റ്യുട്ട് പ്രവർത്തനം ആരംഭിച്ചത്. വീട്ടുജോലി, ഗൃഹ ശുചീകരണം, ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങി നിസാര കാര്യങ്ങൾക്ക് പോലും ഏറെ അലയേണ്ടതായി വരുന്ന സാഹചര്യം ഇനി ഒഴിവാകും. പലപ്പോഴും പെട്ടെന്ന് കണ്ടുപിടിച്ചു കൊണ്ടുവരുന്നവരുടെ ജോലികൾ ഗുണമേന്മയുള്ളത് ആകണമെന്നുമില്ല. എന്നാൽ അസ്റ്റ്യുട്ട് തീർത്തും പ്രൊഫഷണൽ മേൽനോട്ടത്തിൽ തന്നെ ഇത്തരം ഗാർഹിക സേവനങ്ങൾ നൽകും. 9999 129 337 എന്ന നമ്പറിൽ വിളിച്ച് ആവശ്യപ്പെട്ടാൽ ഉപഭോക്താക്കൾക്ക് എല്ലാ ഗാർഹിക സേവനങ്ങളും അതിവേഗം ലഭ്യമാകും. www.astuteos.com എന്ന വെബ്സൈറ്റ് വഴിയും സേവനങ്ങൾ ലഭിക്കും. വീട് ശുചീകരണം, കാർ ഡ്രൈ ക്ളീനിംഗ്, സോഫ, ചെയർ ക്ളീനിംഗ്, ബാത്റൂം ക്ളീനിംഗ്, ഇന്റീരിയർ, പെയിന്റിംഗ്, ഇലക്ട്രിക്കൽ ജോലികൾ, പ്ലമ്പിങ്ങ്, ഹാൻഡിമാൻ സേവനങ്ങൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഇനി അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗിനെ ആശ്രയിക്കാം.

ഗാർഹിക സേവനങ്ങൾക്ക് പുറമെ കോർപ്പറേറ്റുകൾക്കായി ഫെസിലിറ്റി മാനേജ്മെന്റ്, സ്റ്റാഫിങ്, റിക്രൂട്ട്മെന്റ് സേവനങ്ങളും അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് ലഭ്യമാക്കും.

ഗാർഹിക സേവനങ്ങൾ കൃത്യതയോടെയും മേന്മയോടെയും നൽകുന്നുവെന്ന് ഉറപ്പാക്കുമെന്നും പ്രൊഫഷണൽ സേവനങ്ങളാണ് നൽകുന്നതെന്നും അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ക്യാപ്റ്റൻ. ഷാജി കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏറെ വൈകാതെ സംസ്ഥാനത്തുടനീളം സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി ആസ്ഥാനമായ അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് ഇന്ത്യ, എം എസ് എം ഇ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യ എസ് എം ഇ ഫോറം സംഘടിപ്പിച്ച എസ് എം ഇ 100 അവാർഡുകളിൽ രാജ്യത്തെ പ്രമുഖ നൂറ് ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രി നിഥിൻ ഗഡ്ഗരിയിൽ നിന്ന് ക്യാപ്റ്റൻ കുമാർ അവർഡ് ഏറ്റുവാങ്ങി. അഹമ്മദാബാദ്, ബംഗലൂരു, ചണ്ഡീഗഡ്, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, കൊൽക്കത്ത, ലക്നൗ, മുംബൈ, പട്ന, പൂനെ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗിന് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (1 hour ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (1 hour ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (5 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (6 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (6 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (6 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (6 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (6 hours ago)

ഇടത് കോട്ട തകർന്നില്ല..  (6 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (7 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (8 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (8 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (8 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (10 hours ago)

Malayali Vartha Recommends