പുത്തന്‍ സാങ്കേതികവിദ്യയുമായി രാജ്യത്തെ ഏറ്റവുംവലിയ സിനിമാ സ്‌ക്രീന്‍ ആന്ധ്രാപ്രദേശിലെ സൂലൂര്‍പ്പേട്ടില്‍ തുറന്നു
ആസ്വാദകരെ വീണ്ടും തിയേറ്ററുകളില്‍ എത്തിക്കാനുതകുന്ന തരത്തിലുള്ള പുത്തന്‍ അനുഭവം പകരുന്ന സാങ്കേതികവിദ്യയായ ക്യൂബ് എപ്പിക് സ്‌ക്രീനോടുകൂടിയ തിയേറ്റര്‍ തുറന്നു. ചെന്നൈയില്‍നിന്ന് 80 കിലോമീറ്ററോളം അകലെ തമിഴ്‌നാട് അതിര്‍ത്തിയോടുചേര്‍ന്ന ആന്ധ്രാപ്രദേശിലെ ചറുപട്ടണമായ സൂലൂര്‍പ്പേട്ടിലാണ് തിയേറ്റര്‍ തുറന്നത്. ഇതിന്റെ സ്‌ക്രീനിന് നൂറടി വീതിയും 84 അടി ഉയരവുമാണ് സ്‌ക്രീനിന്റെ വലുപ്പം. രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീനാണിത്. കൃത്യതയും മിഴിവുമുള്ള ദൃശ്യങ്ങള്‍ക്ക് നല്‍കുന്ന 4കെ. ആര്‍.ജി.ബി. റേസര്‍ പ്രൊജക്ഷനും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനങ്ങളും ക്രമീകരിച്ചിരിക്കുന്നത് ഡിജിറ്റല്‍ സിനിമാ സാങ്കേതികവിദ്യാദാതാക്കളായ ക്യൂബ് സിനിമാസാണ്. ഹോം തിയേറ്റര്‍ സംവിധാനത്തില്‍ ഒരുക്കാന്‍ സാധിക്കാത്ത സംവിധാനമാണ് ക്യൂബ് എപ്പിക് സ്‌ക്രീനോടുകൂടിയ തിയേറ്ററുകളിലുണ്ടാവുക.
മള്‍ട്ടിപ്ലക്‌സുകള്‍ അടക്കം അമ്പതില്‍പ്പരം സ്‌ക്രീനുകളില്‍ സിനിമാപ്രദര്‍ശനം നടത്തുന്ന വി.സെല്ലുലോയ്ഡ് എന്ന കമ്പനി മൂന്നു സ്‌ക്രീനുകളോടുകൂടിയ മള്‍ട്ടിപ്ലക്‌സായിട്ടാണ് ഇവിടെ വി.എപ്പിക് തിയേറ്റര്‍ ആരംഭിച്ചിരിക്കുന്നത്. ഇതിലൊന്നിലാണ് നൂറടി വീതിയുള്ള സ്‌ക്രീന്‍ ഒരുക്കിയിരിക്കുന്നത്.
തിയേറ്ററിന്റെ ഏതുഭാഗത്തിരുന്നാലും കൃത്യമായ ദൃശ്യാനുഭവം ഉറപ്പാക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാസീറ്റിലും ഒരുപോലെ ശബ്ദമെത്തുന്നതും മറ്റൊരു പ്രത്യേകതയാണ്. ശബ്ദലേഖനത്തിലെ നൂതനസങ്കേതമായ ഡോള്‍ബി അറ്റ്‌മോസ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ അരികില്‍നിന്ന് പറയുന്നതുപോലെയാണ് ശബ്ദമെത്തുക. ഇവിടെ 625 സീറ്റുകളുണ്ട്. 200 രൂപയാണ് ടിക്കറ്റ് നിരക്ക്.
തെലുങ്ക് യുവതാരം രാംചരണ്‍ തിയേറ്റര്‍ ഉദ്ഘാടനംചെയ്തത്. പ്രഭാസ് നായകനാകുന്ന സാഹോ റിലീസ് ചെയ്തുകൊണ്ട് വെള്ളിയാഴ്ച ആദ്യപ്രദര്‍ശനം നടക്കും.
https://www.facebook.com/Malayalivartha