യുഎസിന് പുറത്തുള്ള ആമസോണിന്റെ ആദ്യ കാമ്പസ് ഹൈദരാബാദില്‍ പ്രവര്‍ത്തനം തുടങ്ങി
65 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പമുള്ള ആമസോണിന്റെ ഏറ്റവും വലിയ കാമ്പസ് ഹൈദരാബാദില്‍ പ്രവര്‍ത്തനം തുടങ്ങി. 9.5 ഏക്കറിലാണ് കാമ്പസ് പരന്നുകിടക്കുന്നത്. 12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയത്തിന് 282 അടി ഉയരമാണുള്ളത്. ഇതില്‍ പാര്‍ക്കിങിനും വിനോദത്തിനും ധാരാളം ഇടമുണ്ട്. കയറുന്നതിനും ഇറങ്ങുന്നതിനുമായി 49 ലിഫ്റ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡില്‍ ഒരു നില മറികടക്കുന്ന ലിഫ്റ്റുകളില്‍ ഒരേസമയം മൊത്തം 972 പേര്‍ക്ക് കയറാം. 282 അടി ഉയരമുള്ള കെട്ടിടത്തില്‍ 15,000 ലധികം ജീവനക്കാരെ ഉള്‍ക്കൊള്ളാനാകും.
യു എസിന് പുറത്തുള്ള ആമസോണിന്റെ ആദ്യത്തെ കാമ്പസ് കൂടിയാണിത്. ഈഫല്‍ ടെവറിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചതിനേക്കാള്‍ 2.5 ഇരട്ടി സ്റ്റീല്‍ ഈ കെട്ടിട സമുച്ചയത്തിനായി ഉപയോഗിച്ചിട്ടുണ്ട് ദിവസം 2000 തൊഴിലാളികള്‍ ചേര്‍ന്ന് 39 മാസമെടുത്താണ് കെട്ടിടം നിര്‍മ്മിച്ചത്. ഈയിടെ രാജ്യത്ത് ആമസോണ്‍ 500 കോടി ഡോളറാണ് നിക്ഷേപം നടത്തിയത്.
https://www.facebook.com/Malayalivartha