യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാനായി സെന്റര്‍ സൈഡ് എയര്‍ ബാഗുമായി ഹ്യൂണ്ടായ്
മുന്‍ സീറ്റിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹ്യുണ്ടായ് കാറുകളില്‍ ഫ്രണ്ട്, സൈഡ് എയര്‍ ബാഗുകള്‍ക്കൊപ്പം പുതിയ സെന്റര്‍ സൈഡ് എയര്‍ബാഗ് ഘടിപ്പിക്കുന്നു. മുന്‍വശത്തെ ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലാണ് സെന്റര്‍ സൈഡ് എയര്‍ബാഗിന്റെ പ്രവര്‍ത്തനം. ഡ്രൈവര്‍ സീറ്റിനുള്ളിലെ സെന്റര്‍ സൈഡ് എയര്‍ബാഗ് അപകട സമയത്ത് ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലേക്ക് വിടര്‍ന്നു വരും. മുന്നിലെ യാത്രക്കാര്‍ പരസ്പരം കൂട്ടിയിടിച്ച് തലയ്‌ക്കേല്‍ക്കുന്ന പരിക്ക് ഒഴിവാക്കാന്‍ ഈ എയര്‍ബാഗ് ഉള്ളതിനാല്‍ സാധിക്കും. കൂടാതെ വശങ്ങളില്‍ നിന്നുള്ള ഇടികളില്‍ ഡ്രൈവര്‍ക്ക് സുരക്ഷയൊരുക്കാനും ഈ എയര്‍ബാഗ് സഹായിക്കും.
ഇതിലൂടെ ഇത്തരത്തിലുണ്ടാകുന്ന പരിക്കുകള്‍ 80 ശതമാനത്തോളം കുറയ്ക്കാന്‍ സെന്റര്‍ സൈഡ് എയര്‍ബാഗിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന മോഡലുകളില്‍ ഈ എയര്‍ബാഗ് ഉള്‍പ്പെടുത്തിയേക്കും.
https://www.facebook.com/Malayalivartha