നിര്‍മ്മിത ബുദ്ധി ഗവേഷണത്തിനായി ഗൂഗിളിന്റെ റിസര്‍ച് സെന്റര്‍ ബെംഗളൂരുവില്‍
രാജ്യത്തെ പൊതു സ്വകാര്യ മേഖലകളില്‍ നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനും രാജ്യത്തിനാവശ്യമായ തരത്തില്‍ എ ഐ സേവനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുവേണ്ടി നിര്‍മ്മിതബുദ്ധി ഗവേഷണത്തിനായി ഗൂഗിള്‍ ബെംഗളൂരുവില്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ നിര്‍മ്മിതബുദ്ധിയുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനാണ് എ ഐ ഫോര്‍ സോഷ്യല്‍ ഗുഡ് വിഭാഗം. ഗൂഗിള്‍ ഫോര്‍ ഇന്ത്യ വാര്‍ഷിക സമ്മേളനത്തിലാണ് ഇന്ത്യയ്ക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളും ഉല്‍പന്നങ്ങളും ഗൂഗിള്‍ അവതരിപ്പിച്ചത്.
രാജ്യത്തെ എ ഐ ഗവേഷകര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അവസരം നല്‍കിക്കൊണ്ട് മെഷീന്‍ ലേണിങ്, കംപ്യൂട്ടര്‍ വിഷന്‍, സ്പീച്ച് സിസ്റ്റംസ് തുടങ്ങിയ മേഖലകളില്‍ ഗൂഗിളിന്റെ എ ഐ റിസര്‍ച് സെന്റര്‍ പ്രവര്‍ത്തിക്കും. ഇത് കൂടാതെ സ്മാര്‍ട്‌ഫോണില്‍ ഇന്റര്‍നെറ്റ് വഴി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തവര്‍ക്കും ലഭ്യമാക്കും. വോഡഫോണ്‍ ഐഡിയയുടെ സഹകരണത്തോടെ ടോള്‍ഫ്രീ നമ്പര്‍ വഴിയാണ് ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഫോണ്‍ലൈനില്‍ ലഭ്യമാക്കുക. ഇതിനായി ഫോണ്‍ലൈന്‍ അസിസ്റ്റന്റിനായി വിളിക്കേണ്ട നമ്പര്‍: 000 800 9191 000.
കച്ചവടക്കാര്‍ക്കും തങ്ങളുടെ സംരംഭം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ഗൂഗിള്‍ പേയ് ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യണം. ഇതോടൊപ്പം അവതരിപ്പിച്ച സ്‌പോട് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സ്ഥാപനത്തിന്റെ സേവനങ്ങളും ഉല്‍പന്നങ്ങളും ഗൂഗിള്‍ പേയുടെ ഭാഗമായി അവതരിപ്പിക്കാം.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ തടയുന്നതിനായി താല്‍ക്കാലിക ഉപയോഗത്തിനായി ഗൂഗിള്‍ പേയ് സേവനവുമായി ബന്ധിപ്പിച്ചുകൊണ്ട് ടോക്കനൈസ്ഡ് കാര്‍ഡുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ഗൂഗിള്‍ നല്‍കുന്ന വെര്‍ച്വല്‍ കാര്‍ഡാണിത്. ടോക്കനൈസ്ഡ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ യഥാര്‍ഥ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പരും മറ്റു വിവരങ്ങളും സുരക്ഷിതമാക്കിവയ്ക്കാന്‍ കഴിയും.
ബംഗ്ല, മറാഠി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകള്‍ പുതുതായി ചേര്‍ത്ത് കുട്ടികള്‍ക്കായുള്ള പഠന ആപ്പ് ബോലോയും വികസിപ്പിച്ചിട്ടുണ്ട്. ഛോട്ടാ ഭീം, കഥ കിഡ്‌സ് തുടങ്ങിയ പ്രസാധകരും ബോലോയിലെത്തി. ഗൂഗിള്‍ ആപ്പിലെ ഡിസ്‌കവര്‍ ന്യൂസ് ഫീഡില്‍ മലയാളം ഉള്‍പ്പെടെ 7 ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൃശ്യപരിഭാഷ സാധ്യമാക്കുന്ന ഗൂഗിള്‍ ലെന്‍സ് ആപ്പില്‍ തമിഴ്, തെലുങ്ക് മറാഠി എന്നി ഭാഷകള്‍ കൂടി ഇനി ലെന്‍സ് പരിഭാഷപ്പെടുത്തും. ഇനിമുതല്‍ തൊഴിലന്വേഷകര്‍ക്ക് ഗൂഗിള്‍ പേയ് ആപ്പിനുള്ളില്‍ എന്‍ട്രി ലെവല്‍ ജോലികള്‍ തിരയാനും തങ്ങളുടെ താല്‍പര്യങ്ങള്‍ പോസ്റ്റ് ചെയ്യാനും സൗകര്യം ഉണ്ടാകും. നിലവില്‍ ഈ സേവനം ഡല്‍ഹിയില്‍ മാത്രമാണ്.
https://www.facebook.com/Malayalivartha