മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ ആര്.എസിന്റെ വിലയില്‍ ഒരു ലക്ഷത്തിന്റെ കുറവ് വരുത്തി മാരുതി സുസുക്കി
മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ ആര്.എസിന്റെ വിലയില്‍ ഒരു ലക്ഷത്തിന്റെ കുറവ് വരുത്തി മാരുതി സുസുക്കി. ബലേനോയുടെ പെര്‍ഫോമന്‍സ് വകഭേദമാണ് ആര്.എസ്.കാറിന്റെ അടിസ്ഥാനവിലയില്‍ 77,159 രൂപയുടെ കുറവും ഷോറും വിലയില്‍ 100,000 രൂപയുടെ കുറവുമാണ് മാരുതി വരുത്തിയിരിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് 5,000 രൂപ വരെ കുറച്ചതിന് പിന്നാലെയാണ് ആര്.എസിന് മാരുതി വന്‍ ഡിസ്കൗണ്ട് നല്‍കുന്നത്. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എന്‍ജിനുമായാണ് ബലേനോ ആര്.എസ് വില്പനക്കെത്തുന്നത്.
100 എച്ച്.പി കരുത്തും 150 എന്‍.എം ടോര്‍ക്കും എന്ജിന് നല്‍കും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്സ്മിഷന്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ബലേനോയുടെ മറ്റ് വകഭേദങ്ങള്‍ വിപണിയിലെത്തുന്നത്.
https://www.facebook.com/Malayalivartha