ന്യൂജന്‍ ഇലക്ട്രിക്ക് ബൈക്കുമായി മാന്റിസ്
ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഗ്രീന്‍വോള്‍ട്ട് മൊബിലിറ്റി മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആദ്യ ഉല്‍പ്പന്നമായ മാന്റിസ് ഇലക്ട്രിക്ക് ബൈക്കിന് 35,000 രൂപയാണ് വില. ഈ വാഹനമോടിക്കുന്നതിന് ലൈസന്‍സോ, പ്രായപരിധിയോ ഇല്ല. ഫ്രണ്ട്, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഒരു മിനി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ ഇ ഡി ലൈറ്റ് എന്നിവ ഈ ബൈക്കിന്റെ സവിശേഷതകളാണ്. രജിസ്‌ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ്, നിര്‍ബന്ധിത ഹെല്‍മെറ്റ് പോലുള്ള നിയമങ്ങള്‍ക്ക് വിധേയമാകാത്തതിനാല്‍ മാന്റിസിനെ 'നോ ചാലന്‍' ബൈക്കായി ആണ് കമ്പനി വില്‍ക്കുന്നത്.
വാട്ടര്‍ പ്രൂഫ് ബാറ്ററിയുള്ള മാന്റിസിന് 100 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. നീക്കം ചെയ്യാവുന്ന 48v 14.5 Ah Lion ബാറ്ററി പായ്ക്ക് പിന്തുണയ്ക്കുന്ന മാന്റിസിന് പൂര്‍ണ്ണ ചാര്‍ജില്‍ 50 കിലോമീറ്റര്‍വരെ സഞ്ചരിക്കാനാകും. ബാറ്ററി പൂര്‍ണമായും ചാര്‍ജാകാന്‍ ഏകദേശം 2.5 മണിക്കൂറെടുക്കും. 25 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കില്‍ സഞ്ചരിക്കാന്‍ കഴിയും. ബാറ്ററിക്ക് രണ്ട് വര്‍ഷത്തെ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഗ്രീന്‍വോള്‍ട്ട് മോട്ടോറിനും കണ്‍ട്രോളറിനും ലൈഫ് ടൈം വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട്. മാന്റിസ് ഇലക്ട്രിക്ക് ബൈക്കിന് 2018ല്‍ ARAI ഹോമോലോഗേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha