എല്ലാ മാസവും ഒരു പുതിയ വിമാന സര്‍വ്വീസ്; ഗോ എയര്‍ കുതിക്കുന്നു
രാജ്യത്ത് അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയര്‍ 12 പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. കഴിഞ്ഞ ദിവസമെത്തിയ രണ്ട് പുതിയ എ 320 വിമാനങ്ങള്‍ സിംഗപ്പൂരിലേക്കും ഐസ്വാളിലേക്കുമുള്ള സര്‍വ്വീസുകള്‍ക്കായി ഉപയോഗിക്കും. ഇതോടെ കമ്പനി ദിവസവും നല്‍കുന്ന സര്‍വ്വീസുകളുടെ എണ്ണം 325ല്‍ അധികമായി. ഗോ എയര്‍ ശ്യംഖലയിലേക്ക് 16 വിമാനങ്ങള്‍ കൂടി ചേര്‍ത്തതോടെ 90 പുതിയ സര്‍വ്വീസുകളാണ് കഴിഞ്ഞ 11 മാസത്തില്‍ ആരംഭിക്കാനായത്. ഗോ എയര്‍ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.
ഡല്‍ഹി - ഛണ്ഡീഗഡ്, ലഖ്‌നൗ - അഹമ്മദാബാദ്, കൊല്‍ക്കത്ത - ലഖ്‌നൗ എന്നീ റൂട്ടുകളില്‍ രണ്ടുവീതം സര്‍വ്വീസുകളാണ് ഗോ എയര്‍ ആരംഭിക്കുന്നത്. നിലവിലുള്ള കൊല്‍ക്കത്ത - ഗുവാഹത്തി റൂട്ടില്‍ നാല് സര്‍വീസുകളും അഹമ്മദാബാദ് - ഛണ്ഡീഗഡ് റൂട്ടില്‍ രണ്ട് സര്‍വ്വീസുകളും തുടങ്ങും. കൂടാതെ അബുദാബി, ദുബായ്, മസ്‌ക്കറ്റ്, കുവൈറ്റ് തുടങ്ങിയവ ഉള്‍പ്പെടെ എട്ട് വിമാനത്താവളങ്ങളും ശ്യംഖലയുടെ ഭാഗമായി. ഗോ എയര്‍ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ഗോ എയര്‍ .ഇന്‍, ഗോ എയര്‍ മൊബൈല്‍ ആപ്പ്, കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്റുമാര്‍, ട്രാവല്‍ പോര്‍ട്ടലുകള്‍ എന്നിവ വഴി ബുക്ക് ചെയ്യാം.
ഓഗസ്റ്റില്‍ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വഴി യാത്ര ചെയ്തത്. നിലവില്‍ ഗോ എയര്‍ 24 ആഭ്യന്തര സര്‍വ്വീസുകളും ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, അബുദാബി, ദുബായ്, ബാങ്കോക്ക്, കുവൈറ്റ് എന്നീ ഏഴ് അന്താരാഷ്ട്ര സര്‍വ്വീസുകളും നടത്തിവരുന്നു.
https://www.facebook.com/Malayalivartha