ബി എസ് 6 ചട്ടപ്രകാരമുള്ള ഇന്ധനം അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ വിപണിയില്‍
രാജ്യത്തെ മലിനീകരണ നിയന്ത്രണ ചട്ടപ്രകാരമുള്ള ബി എസ് 6 ഇന്ധനം അടുത്ത വര്‍ഷം ഏപ്രില്‍ 1 മുതല്‍ വലിയ നഗരങ്ങളില്‍ വില്‍പന ആരംഭിക്കും ഇതോടെ വാഹന മലിനീകരണം 80% മുതല്‍ 90% വരെ കുറയും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കര്‍ശനമായ ബി.എസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഇന്ധനം ദേശീയ തലസ്ഥാനത്ത് നേരത്തെ അവതരിപ്പിച്ചിരുന്നു.
രാജ്യത്തെ 122 നഗരങ്ങള്‍ക്കായി ദേശീയ ശുദ്ധവായു പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. ബി എസ് 6 ഇന്ധനം തയ്യാറാക്കുന്നതിനായി 60,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha