പാര്‍ലമെന്റ് മന്ദിരത്തിന്റെ പുനര്‍നിര്‍മ്മാണം 2022ഓടെ
പാര്‍ലമെന്റ് മന്ദിരത്തിന്റെ പുനര്‍നിര്‍മാണത്തിനും രാജ്പഥ് നവീകരണത്തിനുമുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച് സി പി ഡിസൈന്‍ ലഭിച്ചു. ഇതിനായി സര്‍ക്കാര്‍ പതിനഞ്ചിലധികം ആര്‍കിടെക്ടുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ നിന്ന് ആറ് കമ്പനികളെയാണ് സര്‍ക്കാര്‍ അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവയില്‍ നിന്നാണ് ബിമല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള എച്ച് സി പി കരാര്‍ സ്വന്തമാക്കിയത്.
ഈ രംഗവുമായി ബന്ധപ്പെട്ട നിരവധി വിദഗ്ധരുമായി കൂടിച്ചേര്‍ന്നാണ് എച്ച് സി പിക്ക് കരാര്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നവീകരണത്തിനുള്ള മുഴുവന്‍ രൂപരേഖയും എച്ച് സി പി തന്നെ തയ്യാറാക്കും. ബി ജെ പി തലസ്ഥാനത്ത് നിര്‍മ്മിക്കുന്ന കൂറ്റന്‍ ആസ്ഥാന മന്ദിരത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചതും സബര്‍മതി നദീതീരത്തിന്റെ പുനര്‍നവീകരണ പ്രൊജക്ടിന്റെ കരാര്‍ നേടിയതും ഇതേ കമ്പനിയാണ്. 2022ഓടെയാണ് പാര്‍ലമെന്റിന്റെയും രാജ്പഥിന്റെയും നവീകരണം ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha