ബെനെലി എത്തുന്നു; ജാവക്കും റോയല്‍ എന്‍ഫീല്‍ഡിനും പൂട്ട് വീഴുമോ?
ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനെലി പുതിയ റെട്രോ സ്റ്റൈല്‍ മോഡല്‍ ഇംപീരിയാലെ 400 ഇന്ത്യയില്‍ അവതരിപ്പിച്ചു
റോയല്‍ എന്‍ഫീല്‍ഡിനും ജാവക്കും ഭീഷണിയായി വിഖ്യാത ഇറ്റലിയന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ബെനെലി ഇന്ത്യന്‍ വിപണിയിലേക്ക്. ബെനെലി ഇന്ത്യന്‍ വിപണിയിലെത്തിച്ച ക്രൂസര്‍ മോഡല്‍ ഇംപീരിയാലെ 400 ആണ് റോയല്‍ എന്‍ഫീല്‍ഡിനും ജാവക്കും ഭീഷണിയായിരിക്കുന്നത്. മറ്റ് രണ്ട് ബ്രാന്‍ഡുകള്‍ പരിഗണിക്കുമ്പോള്‍ വമ്പന്‍ വിലക്കുറവിലാണ് ബെനെലി ഈ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്.
374 സി.സി., എസ്.ഒ.എച്ച്.സി., സിംഗിള്‍ സിലിണ്ടര്‍, 4-സ്ട്രോക്ക്, എയര്‍കൂളായ എന്‍ജിനാണ് ഇംപീരിയാലെ 400ന് ഉള്ളത്. ബിഎസ്-4 മലിനീകരണ ചട്ടങ്ങള്‍ അനുശാസിക്കുന്ന എന്‍ജിനാണിത്. അഞ്ച് ഗിയറുകളുണ്ട്. വൃത്താകൃതിയുള്ള ഹെഡ്ലൈറ്റും അതിനുയോജിച്ച ഇന്‍ഡിക്കേറ്ററുകളുമാണുള്ളത്. എല്‍സിഡി സ്‌ക്രീന്‍, വീതിയേറിയ ഹാന്‍ഡില്‍ബാര്‍, ക്രൂസറുകളിലെ തനത് ഇന്ധനടാങ്ക്, സ്പ്‌ളിറ്റ് സീറ്റുകള്‍ എന്നിവയും ഈ മോഡലിന്റെ സവിശേഷതയാണ്.ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍. ......
1.69 ലക്ഷം രൂപ മാത്രമാണ് ഇംപീരിയാലെ 400ന്റെ എക്സ്ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണിത്. ക്ലാസിക്ക് ക്രൂസര്‍ ശ്രേണിയിലുള്ള ബെനെലിയുടെ ആദ്യ മോഡലാണിത്. 2017ല്‍ ആഗോളതരത്തില്‍ അവതരിപ്പിക്കപ്പെട്ട ഇംപീരിയാലെ രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്കെത്തുന്നത്. ഈ മോഡല്‍ ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമാണെന്നാണ് ബെനെലി അവകാശപ്പെടുന്നത്.
1950കളില്‍ നിര്‍മിച്ച ബെനെലി-മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപീരിയാലെയുടെ ജനനം. എന്‍ഫീല്‍ഡ് ക്ലാസിക്കിനോട് ഏറെ സാമ്യമുള്ള രൂപമാണ് ഇംപീരിയാലെയുടെ ഹൈലൈറ്റ്. ഇന്ത്യയിലുള്ള ബെനെലി മോഡലുകളില്‍നിന്ന് വ്യത്യസ്തമായ ക്ലാസിക് റെട്രോ സ്റ്റൈല്‍ മോഡലാണിത്.നിര്‍മാണത്തില്‍ നിരവധി പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഇംപീരിയാലെ ഇങ്ങോട്ടെത്തിയത്, വില പരമാവധി കുറയ്ക്കാനും ഇത് സഹായിച്ചു.
ഇതിനൊപ്പം ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകളും ഉണ്ട്. വളരെ സ്മൂത്തായ എന്‍ജിനാണ് ഈ മോഡലിനുള്ളത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലും സുഖയാത്ര നല്‍കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാഡില്‍ ബാഗ് എന്നിവ ഇംപീരിയാലെയുടെ പ്രൗഢി വിളിച്ചോതും. ബോഡിയിലെ ക്രോം ഫിനിഷ്, എക്സ്ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും. ആകെ 205 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. സില്‍വര്‍, മെറൂണ്‍, കറുപ്പ് നിറങ്ങളില്‍ ബൈക്ക് ലഭിക്കും.
https://www.facebook.com/Malayalivartha