കൊറോണക്കാലത്തെ ഡിജിറ്റൽ കുതിപ്പ്
ലോകമെമ്പാടും കൊറോണ വൈറസ് അപകടം വിതയ്ക്കുന്ന കാലത്ത് ഡിജിറ്റൽ വിനോദ വിപണിയിൽ വൻകുതിപ്പ്. സ്ട്രീമിംഗ് സർവീസുകളാണ് നേട്ടമുണ്ടാക്കുന്നത്. കൊറോണ ഭീതിയിൽ ഒട്ടുമിക്ക മൾട്ടി നാഷണൽ കമ്പനികളും 'വർക്ക് ഫ്രം ഹോം' രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഇതിനു പുറമെ സെൽഫ് ഐസൊലേഷനിലും നിരവധിയാളുകളുണ്ട്. വിനോദത്തിന് മറ്റു മാർഗ്ഗങ്ങളില്ലാത്തതു കൊണ്ട് തന്നെ കടുതലാളുകളും ഡിജിറ്റൽ സ്ട്രീമിങ് സംവിധാനത്തിനെയാണ് ആശ്രയിക്കുന്നത്. സ്ട്രീമിങ് രംഗത്തെ ഭീമൻമാരായ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവർ വൻ നേട്ടമുണ്ടാക്കി. ഡിസ്നി പ്ലസ്സിൻ്റെ കൂടെ രൂപം മാറിയെത്തിയ ഹോട്സ്റ്റാറും മലയാളം സ്ട്രീമിങ് പ്ലാറ്റ്ഫോമായ മെയിൻ സ്ട്രീം ടി.വി ആപ്പും വ്യത്യസ്ത കണ്ടൻ്റുകളുമായി മുന്നിൽ തന്നെയുണ്ട്. ഹോട്സ്റ്റാറിൽ HBO സീരീസുകൾ നിലവിൽ ലഭ്യമാണ്.മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളാണ് മെയിൻസ്ട്രീമിലുള്ളത്. ജനജീവിതം സാധാരണ ഗതിയിലെത്തുന്നത് വരെ ആളുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെത്തന്നെയാകും ആശ്രയിക്കുക.
https://www.facebook.com/Malayalivartha