സ്വര്‍ണത്തേക്കാള്‍ പ്ലാറ്റിനം ആഭരണ വില്‍പന കൂടുന്നു
സ്വര്‍ണത്തേക്കാള്‍ വിലകുറഞ്ഞതോടെ രാജ്യത്ത് പ്ലാറ്റിനത്തിന് ആവശ്യക്കാരേറുന്നു. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍മാത്രം 40 മുതല്‍ 50 ശതമാനംവരെ വല്പന വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു.
10 ഗ്രാം പ്ലാറ്റിനത്തിന് നിലവില്‍ 26,300 രൂപയാണ് വില. അതേസമയം സ്വര്‍ണത്തിനാകട്ടെ 26,600 രൂപയുമാണ്. ആഗോള വിപണിയില്‍ ഔണ്‍സിന് 1,150 ഡോളറാണ് പ്ലാറ്റിനത്തിന്റെ വില. സ്വര്‍ണത്തിന് ഔണ്‍സിന് 1,183 ഡോളറും.
വില കുറഞ്ഞതും ബ്രാന്‍ഡ് ചെയ്ത വിവാഹ ആഭരണങ്ങളോടുള്ള താല്‍പ ര്യംകൂടിയതുമാണ് പ്ലാറ്റിനത്തിന്റെ വില്പന വര്‍ധിക്കാനിടയായതെന്ന് അഹമ്മദാബാദിലെ വ്യാപാരികള്‍ പറയുന്നു. നഗരവാസികളായ 35- 40 പ്രായക്കാര്‍ക്കിടയിലാണ് പ്ലാറ്റിനത്തോട് താല്‍പര്യം കൂടുതലെന്നും ഇവര്‍ പറയുന്നു.
മോതിരം പോലെയുള്ള ചെറിയ പ്ലാറ്റിനം ആഭരണങ്ങള്‍ക്കായിരുന്നു നേരത്തെ ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന് വ്യത്യാസം വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha