ഐഫോണ്‍ പ്രേമികൾക്ക് സന്തോഷവാർത്ത... വിലകുറഞ്ഞ ഐഫോണ്‍ ഇന്ത്യയിലും ഇറങ്ങി; അത്ഭുതപ്പെടുത്തുന്ന വിലക്കുറവ്
കഴിഞ്ഞ മാസം വിപണിയിലെത്തിയ ഏറ്റവും പുതിയ ഐഫോണ്‍ മോഡല്‍ ആയ ഐഫോണ്‍ എസ്ഇ 2020 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കൊരുങ്ങുന്നു.
മെയ് 20 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഐഫോണ്‍ എസ്ഇ 2020 വില്‍പ്പനയ്‌ക്കെത്തുമെന്ന് ഫ്‌ലിപ്കാര്‍ട്ടിന്റെ ലിസ്റ്റിംഗ് പരാമര്‍ശിക്കുന്നു. ഐഫോണ്‍ എസ്ഇ 2020 ഇന്ത്യയില്‍ 42,500 രൂപയില്‍ ആരംഭിക്കുമെങ്കിലും ലോഞ്ച് ഓഫറുകൾ ഉള്ളതിനാൽ വില പിന്നെയും കുറയാനാണു സാധ്യത .കൂടാതെ ഐഫോണ്‍ എസ്ഇ 2020 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ 3,600 രൂപ ഉടനടി കിഴിവ് ലഭിക്കും.
ഐഫോണ്‍ എസ്ഇ 2020 മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. 64 ജിബിയുള്ള അടിസ്ഥാന മോഡലിന് 42,900 രൂപയും 128 ജിബിയുടേത് 47,800 രൂപയുമാണ്, 256 ജിബി മോഡലിന് 58,300 രൂപയാണ് വില. ഫ്‌ലിപ്പ്കാര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ എല്ലാ മോഡലുകള്‍ക്കും എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫര്‍ ബാധകമാണ്
മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ നടക്കുന്നതിനാല്‍, മൊബൈല്‍ ഫോണുകളുടെ വിതരണം ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മെട്രോപൊളിറ്റന്‍ നഗരങ്ങളെല്ലാം ചുവപ്പ് സോണുകളിൽ ആയതിനാൽ ആപ്പിളിന് പ്രതീക്ഷിച്ച വിൽപ്പന നടക്കുന്നില്ല . ഐഫോണ്‍ എസ്ഇ 2020 ന്റെ ഓഫ്‌ലൈന്‍ വില്‍പ്പന എന്ന് തുടങ്ങുമെന്ന് അറിവായിട്ടില്ല
https://www.facebook.com/Malayalivartha