വരുന്നൂ ഡ്രൈവറില്ലാ കാറുകൾ... ഈ വാഹനങ്ങള്‍ ലൈംഗിക ബന്ധത്തിനുള്ള ഒളിയിടമായി മാറിയേക്കാം ...ഡ്രൈവറില്ലാ കാറുകള്‍ വാഹനങ്ങളില്‍ വെച്ചുള്ള സെക്‌സ് വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍
ലോകത്തിന്‍റെ പലഭാഗങ്ങളിലും പല കമ്പനികളും ഡ്രൈവറില്ലാ കാറുകളുടെ പണിപ്പുരയിലാണ്. ദുബായി ഉള്‍പ്പെടെ പല രാജ്യങ്ങളും ഓട്ടോണമസ് ടാക്സികളുടെ പരീക്ഷണയോട്ടം തുടങ്ങിക്കഴിഞ്ഞു. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ നമ്മുടെ നിരത്തുകള്‍ ഇത്തരം ഡ്രൈവറില്ലാ കാറുകളെക്കൊണ്ട് നിറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ദുബായി ഉള്‍പ്പെടെ പല രാജ്യങ്ങളും ഓട്ടോണമസ് ടാക്സികളുടെ പരീക്ഷണയോട്ടം തുടങ്ങിക്കഴിഞ്ഞു..ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ നമ്മുടെ നിരത്തുകള്‍ ഇത്തരം ഡ്രൈവറില്ലാ കാറുകളെക്കൊണ്ട് നിറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താകും ഈ ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്തുകളിലുണ്ടാക്കുന്ന മാറ്റം എന്ന് വാഹനപ്രേമികള്‍ ചിന്തിച്ചിട്ടുണ്ടോ
ഓട്ടോണമസ് കാറുകള്‍ മനുഷ്യാധ്വാനവും കുറയ്ക്കുമെന്ന് ഒറ്റവാക്കില്‍ പറയാം. അതുപോലെ കര്‍ശനവും കണിശവുമായ സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപകടങ്ങളും ഒരുപരിധിവരെ കുറഞ്ഞേക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ തൊഴിലില്ലായ്‍മക്ക് ഈ കാറുകള്‍ കാരണമാകുമെന്നത് മറ്റൊരുവശം
എന്നാല്‍ ഓട്ടോണമസ് വാഹനങ്ങളുടെ മറ്റുചില സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങള്‍ കൗതുകകരമാണ്. ഡ്രൈവറില്ലാ കാറുകള്‍ വാഹനങ്ങളില്‍ വെച്ചുള്ള സെക്‌സ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്
ആനല്‍സ് ഓഫ് ടൂറിസം റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നത് ഒരു പോയിന്റില്‍നിന്ന് മറ്റൊരു പോയിന്റിലേക്കു ഓടുന്ന ഡ്രൈവറില്ലാ കാറുകള്‍ ലൈംഗിക ബന്ധത്തിനുള്ള സാധ്യതകള്‍ കൂടിയാണ് തുറക്കുന്നതെന്നാണ്
ഏകദേശം 60 ശതമാനത്തോളം അമേരിക്കക്കാര്‍ ഇപ്പോള്‍ തന്നെ കാറുകളില്‍വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്നാണ് പഠനം പറയുന്നത്. അപ്പോള്‍ ഡ്രൈവറേ വേണ്ടാത്ത കാറുകള്‍ വന്നാലുള്ള കാര്യം പറയേണ്ടതില്ലെന്ന് ചുരുക്കം
https://www.facebook.com/Malayalivartha