ചാരന്‍ ടിക് ടോക് മാത്രമല്ല, പബ്ജിയും ട്രൂകോളറും ഉള്‍പ്പെടെ 53 വെറേ ആപ്പുകളും; ആശങ്ക ഒഴിയാതെ ഐഫോണ്‍ ഉപഭോക്താക്കള്‍, നിത്യജീവിതത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ആപ്പുകളും ഉള്‍പ്പെടുന്നു
ആപ്പിള്‍ ഐഫോണില്‍ നിന്നും ടിക് ടോക് വിവരങ്ങള്‍ ചോര്‍ക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ വീണ്ടും പുറത്തു വരുത്തുന്ന റിപ്പോര്‍ട്ടുകള്‍ ഐഫോണ്‍ ഉപഭോക്താക്കളുടെ നെഞ്ചിടുപ്പ് കൂട്ടുന്നതാണ്. എ.ആര്‍.എസ് ടെക്‌നിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം തലാല്‍ ഹജ് ബക്കറി, ടോമി മെയ്‌സ്‌ക് എന്നിവര്‍ പുറത്തുവിട്ട പഠനം അനുസരിച്ച് ടിക് ടോക്കിന്റെ രീതിയില്‍ ഐഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന 53 ആപ്പുകള്‍ ഉണ്ടെന്നാണ് കണക്ക്. ഈ ആപ്പുകള്‍ ആപ്പിള്‍ ക്ലീപ് ബോര്‍ഡിലെ കാര്യങ്ങള്‍ വായിക്കാന്‍ പ്രാപ്തമാണെന്നും ഇത്തരം വിവരങ്ങള്‍ വായിക്കുന്നുണ്ടെന്നുമാണ് പറയുന്നത്.
സംശയകരമായി തോന്നുന്ന ആപ്പുകള്‍ മാത്രമല്ല നിത്യ ജീവിതത്തില്‍ സര്‍വ സാധാരണമായി ഉപയോഗിക്കുന്ന ആപ്പുകളും ഈ ഗണത്തില്‍പ്പെടുന്നു എന്നതാണ് ഇത് വാര്‍ത്ത പ്രധാന്യം നേടാന്‍ കാരണം. മാര്‍ച്ചില്‍ ഈ റിപ്പോര്‍ട്ട് വന്നുവെങ്കിലും അടുത്തിടെ ഐ.ഒ.എസ് 14 അപ്‌ഡേറ്റിലെ ഫീച്ചറിലൂടെ ക്ലീപ്പ്‌ബോര്‍ഡിലെ വിവരങ്ങള്‍ എന്തെന്ന് ആപ്പ് മനസിലാക്കുന്നു എന്ന അലര്‍ട്ട് ഫിച്ചര്‍ വന്നതോടെ ടിക് ടോക് അടക്കമുള്ള ആപ്പുകളുടെ ചോര്‍ത്തല്‍ സ്വഭാവം പുറത്തായി. അതിനെ തുടര്‍ന്നാണ് വീണ്ടും ഈ ഗവേഷണം ശ്രദ്ധേയമായത്. എന്നാല്‍ 10 ശതമാനം ആപ്പുകള്‍ എങ്കിലും നേരത്തെ ഈ പ്രശ്‌നം പരിഹരിച്ച് അപ്‌ഡേറ്റ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ അത്തരത്തില്‍ നടത്തിയ ടിക് ടോക്കിന്റെ പ്രശ്‌നം ഇപ്പോഴും തുടരുന്നുവെന്നതാ് ഇപ്പോള്‍ വീണ്ടും പ്രശ്‌നം രൂക്ഷമാക്കിയത്.
ഐഫോണ്‍ ഉപഭോക്താക്കള്‍ ടൈപ് ചെയ്യുന്നത് അടക്കം ഗൗരവകരമായതും അല്ലാത്തുതുമായ വിവരങ്ങള്‍ എല്ലാം ടിക് ടോക് ആപ്പ് മനസിലാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ ഒ.എസ് പുതിയ ഐ.ഒ.എസ് 14 ബീറ്റ ഉപയോഗിച്ച ഉപഭോക്താക്കളാണ് ഇതു കണ്ടെത്തിയത്. ഐഫോണിലെ ഐ.ഒ.എസിലെ പിഴവാണ് ചൈനീസ് ആപ്പിന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യമായതെന്നാണ് റിപ്പോര്‍ട്ട്. അതെ സമയം ഇത്തരം നടപടി തങ്ങളുടെ ഫീച്ചറിലെ ചില പിഴവുകളാണെന്നും ഇത് മുമ്പ് തന്നെ ആപ്പ് അപ്‌ഡേഷനിലൂടെ പരിഹരിച്ചതാണെന്നും ഒരിക്കലും ചാരപ്രവര്‍ത്തിയോ ഡാറ്റ ചോര്‍ത്തലോ നടത്തിയിട്ടില്ലെന്നുമാണ് ടിക് ടോക്കിന്റെ വാദം.
വാര്‍ത്ത ചോര്‍ത്തുന്ന ആപ്പുകളെന്നും കണ്ടെത്തിയവയില്‍ വിവിധ വാര്‍ത്ത ആപ്പുകളും ഗെയിംഗ് ആപ്പുകളും സാമൂഹ്യ മാധ്യമങ്ങളും ഉള്‍പ്പെടുന്നുണ്ട്. പബ്ജി, ട്രുകോളര്‍, വൈപ്പര്‍, ഹോട്ടല്‍സ്.കോം എന്നിവ ഇവയില്‍ ചിലതുമാത്രമാണ്.
https://www.facebook.com/Malayalivartha