ചൈനീസ് ആപ്പുക്കള്‍ക്ക് പകരക്കാരെ തിരഞ്ഞ് ഉപഭോക്താക്കള്‍ ആപ്പ് സ്റ്റോറുകളില്‍; പകരക്കാര്‍ക്ക് ഡിമാന്റ് കൂടുന്നു
ചൈനീസ് ആപ്പുകള്‍ നിരോധനത്തോട് ഐക്യദാര്‍ഢ്യമാണ് വിവിധ ഭാഗങ്ങളില്‍ നിന്നുമുണ്ടാകുന്നതെങ്കിലും പകരക്കാര്‍ വളരെ കണ്ടത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഈ ആപ്പുകള്‍ നല്‍കിയിരുന്ന സേവനങ്ങളും സൗകര്യങ്ങളും ഒഴിച്ചുകൂട്ടാന്‍ ഉപഭോക്താവിന് സാധിക്കില്ല. അത് ടിക് ടോക്കിന്റെ കാര്യത്തില്‍ മാത്രമല്ല ഷെയര്‍ ഇറ്റിന്റെയും കാം സ്‌കാനറിന്റെയും ബ്യൂട്ടി പ്ലസിന്റെയും കാര്യത്തിലുമെല്ലാം ബാധകമാണ്. അതുകൊണ്ടു തന്നെയാണ് പകരക്കാര്‍ക്കായുള്ള തെരച്ചില്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും സജീവമാകുന്നത്. സാധാരണക്കാരെ കൈയിലെടുക്കുന്ന ചെരുവകളായിരുന്നു ചൈനീസ് ആപ്പുകളുടെ മുഖമുദ്ര. ജനപ്രിയതയുടെ മറവില്‍ വ്യക്തി വിവരങ്ങളും ഔദ്യോഗിക രേഖകളും ഒളിച്ചു കടത്താന്‍ പെന്‍ഡ്രൈവുകള്‍ മുതല്‍ സോഷ്യല്‍ മീഡിയ ആപ്പുകള്‍ വരെ ചൈനീസ് ഭരണകൂടം ഉപയോഗപ്പെടുത്തിയെന്ന കണ്ടെത്തലാണ് ആപ്പുകളുടെ നിരോധനത്തിലേക്ക് വഴി വച്ചത്. ഇനി എന്തായാലും പകരം സംവിധാനങ്ങള്‍ കണ്ടെത്തുകയെന്നതു തന്നെയാണ് ഓരോ ഉപഭോക്താവിനും രാജ്യസുരക്ഷക്കും നല്ലത്. അത്തരത്തിലുള്ള ചില ആപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
നിരോധിക്കപ്പെട്ട ആപ്പുകളില്‍ ഏറ്റവും ജനപ്രീയമായ ആപ്പ് ടിക് ടോക്കാണ്. ഇതിന് പകരം ഇന്‍സ്റ്റഗ്രാം, ചിംഗാരി, മിത്രോം, ഡബ്‌സ് മാഷ് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാം. ഹെലോ, വിഗോ വിഡിയോ, ക്വായ്, വിമാറ്റ്, യു വിഡിയോ, ലൈക്കി തുടങ്ങിയവക്ക് പകരമായി യൂട്യൂബ്, സ്‌നാപ്ചാറ്റ് എന്നിവ ഉപയോഗപ്പെടുത്താം. ഡേറ്റ ഉപയോഗിക്കാതെ വലിയ ഫയലുകള്‍ കൈമാറുന്നതിനുള്ള ഷെയര്‍ ഇറ്റും എക്‌സെന്‍ഡറിനും പകരം ഗൂഗില്‍ ഫയല്‍സ് ഗോയും സൂപ്പര്‍ ബീമും ജിയോ സ്വിച്ച് പോലുള്ള നിരവധി ആപ്പുകുണ്ട്. ആപ്പിള്‍ ഉപഭോക്താക്കളള്‍ക്കായി അവരുടെ തന്നെ എയര്‍ ഡ്രോപ്പം സംവിധാവുമുണ്ട്. കാം സ്‌കാനറിന് കൃത്യമായ പകരക്കാരാണ് പ്രധാന ടെക് കമ്പനികളില്‍ നിന്നുള്ള അഡോബ് സ്‌കാന്‍, മൈക്രോ സോഫ്റ്റ് ഓഫീസ് ലെന്‍സ് എന്നിവ.
ഇന്ത്യയില്‍ അത്രമാത്രം പ്രചാരണത്തില്‍ ഇല്ലെങ്കിലും നിരോധന പട്ടികയില്‍പ്പെട്ട ആപ്പാണ് ബൈഡു ട്രാന്‍സ്ലേറ്റ്. ഇത് ഗൂഗിള്‍ ട്രാന്‍സ്ലേറ്രിന്റെ അടുത്തെത്തില്ല. ഗൂഗുള്‍ മാപ്പും ആപ്പിള്‍ മാപ്പുമുള്ളപ്പോള്‍ ബൈഡു മാപ്പിനു പിന്നാലെ പോകേണ്ട കാര്യമില്ല. ഈ കോമേഴ്‌സ് ആപ്പുകളായ ഷെയ്‌നു ക്ലബ് ഫക്ടറിയും നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആമസോണും, ഫിലിപ്പ്കാര്‍ട്ടും മിത്രയുമെല്ലാമുള്ളതുകൊണ്ട് ഇതൊരു പ്രശ്‌നമേയല്ല. 2 ജി കാലത്ത് തഴച്ചുവളര്‍ന്ന ചൈനീസ് ആപ്പാണ് യുസി ബ്രൗസര്‍. ഇതിനെതിരെ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോളാണ് നിരോധനക്കുന്നതെന്ന് മാത്രം. ഇതിനെക്കാള്‍ എന്തുകൊണ്ടും മുന്നില്‍ തന്നെയാണ് ഗൂഗിള്‍ ക്രം, എഡ്ജ്, ഫയര്‍ഫോക്‌സ് തുടങ്ങിയവയെല്ലാം. ഇനിയിപ്പോള്‍ സ്വദേശിയാണ് വേണതെങ്കില്‍ എപിക് പ്രൈവസി ബ്രൗസറും, ജിയോ ബ്രൗസറുമെക്കെയുണ്ട്. വി ചാറ്റൊന്നും ഒരിക്കലും വാട്‌സാപ്പിന്റെയും ടെലട്രമിന്റെ സ്ഥാനത്തേക്ക് ഇന്ത്യയില്‍ എത്തിട്ടില്ല. അതുകൊണ്ടു തന്നെ ആ കാര്യത്തില്‍ പേടിക്കാനുമില്ല.
https://www.facebook.com/Malayalivartha