സാംസങ് ഗാലക്സി എം 31എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍
സാംസങ് ഗാലക്സി എം 31എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.സാംസങ് ഗാലക്സി എം 31എസ് സ്മാര്‍ട്ട്‌ഫോണ്‍ ഒരു മിഡ് റേഞ്ച് ഡിവൈസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. . 64 എംപി പ്രൈമറി ഷൂട്ടര്‍ ഉള്ള ക്വാഡ് ക്യാമറ മൊഡ്യൂള്‍ ഉള്‍പ്പെടെയുള്ള ഡിവൈസിന്റെ ചില പ്രധാന സവിശേഷതകള്‍ ആമസോണ്‍ ഇന്ത്യ ലിസ്റ്റിംങിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. 20,000 രൂപയില്‍ താഴെയായിരിക്കും ഇതിന്റെ വില
സ്മാര്‍ട്ട്ഫോണില്‍ എ ഐ എന്‍ഹാന്‍സ്‌മെന്റുള്ള 'ഇന്റലി-ക്യാമറ'യാണ് നല്‍കിയിട്ടുള്ളതെന്നാണ് സാംസങ് അവകാശപ്പെടുന്നത്. സാംസങ് പ്രൈമറി ക്യാമറയെയാണ് 'ഇന്റലി-ക്യാമറ' എന്ന് വിശേഷിപ്പിക്കുന്നത്. ഇത് സീന്‍ തിരിച്ചറിഞ്ഞ് ഫോട്ടോ മെച്ചപ്പെടുത്തുന്ന സംവിധാനമാണ്. ഗാലക്സി എം 31എസ് ലെ ക്യാമറ സവിശേഷതയിലുള്ള മറ്റൊരു പ്രധാന കാര്യം 'സിംഗിള്‍ ടേക്ക്' സവിശേഷതയാണ്, ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ഷോട്ടുകള്‍ ക്ലിക്കുചെയ്യാനും ഒറ്റ ക്ലിക്കിലൂടെ വീഡിയോകള്‍ ഷൂട്ട് ചെയ്യാനും സഹായിക്കുന്ന സംവിധാനമാണ് ഇത്.
"
https://www.facebook.com/Malayalivartha