ഇന്റലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം; നിഷേധിച്ച് ഇന്റൽ
യുഎസ് ചിപ്പ് നിർമാതാവായ ഇൻറലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം. 20 ജിബി വരുന്ന ആന്തരിക രേഖകളാണ് അജ്ഞാത ഹാക്കർ കവർന്നത്. രഹസ്യ ഫയലുകൾ മറ്റൊരു വെബ്സൈറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ചോർന്ന വിവരങ്ങളിൽ ചിലത് സ്വിസ് സോഫ്റ്റ്വെയർ എഞ്ചിനീയറായ ടിൽ കോട്ട്മാൻ പ്രസിദ്ധീകരിച്ചു. ഇദ്ദേഹം വളരെ പ്രചാരമുള്ള ടെലിഗ്രാം ചാനലും നടത്തുന്നുണ്ട്. ഈ വർഷം ആദ്യം ഇൻറൽ ഹാക്ക് ചെയ്യുമെന്ന് അവകാശപ്പെട്ട ഹാക്കറിൽ നിന്നാണ് തനിക്കീ വിവരങ്ങൾ ലഭിച്ചതെന്ന് കോട്ട്മാൻ പറഞ്ഞു.
ഇൻറലിന്റെ വിവിധ ചിപ്‌സെറ്റുകളുടെ ആന്തരിക രൂപകൽപ്പന വിവരങ്ങളാണ് ചോർത്തപ്പെട്ടത്. ഫയലുകളിൽ ഇൻറൽ ഉപഭോക്താക്കളുടെയൊ ജീവനക്കാരുടെയൊ വിവരങ്ങൾ അടങ്ങിയിട്ടില്ലെന്നും കോട്ട്മാൻ പറയുന്നു. ഹാക്കർക്ക് ലഭിച്ച മറ്റ് വിവരങ്ങൾ എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഹാക്ക് ചെയ്യപ്പെട്ട വാർത്ത ഇന്റൽ നിഷേധിച്ചു. അജ്ഞാതനായ ഒരാൾ തങ്ങളുടെ ചില വിവരങ്ങൾ ഡൗൺലോഡ് ചെയ്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത് ഹാക്കിങ്ങ് അല്ലെന്നുമാണ് ഇൻറലിന്റെ വാദം.
https://www.facebook.com/Malayalivartha