റീട്ടെയില്‍ രംഗത്ത് ഭീമന്‍മാര്‍ ഇനി റിലയന്‍സ്; ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസ് റിലയന്‍സ് വാങ്ങി; ബിഗ് ബസാറുകള്‍ ഇനി റിലയന്‍സിന് കീഴില്‍; റിലയന്‍സ് റീട്ടെയില്‍ രംഗത്ത് ഭീമന്മാര്‍ ആകുമ്പോള്‍ ഭീഷണി ആമസോണിനും ഫഌപ്പ് കാര്‍ട്ടിനും; കാരണം ഇതാണ്.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസ് സ്വന്തമാക്കിയതോട് മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ രംഗത്തെ ഭീമന്മാരായി മാറിയിരിക്കുകയാണ്. ബിഗ് ബസാര്‍ അടക്കം രാജ്യത്തെ ചെറുകിട വ്യാപര രംഗത്തെ ഭീമന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെയാണ് റിലാന്‍സ് വാങ്ങിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ട്രസ്ട്രീസിന്റെ തന്നെ ഉപസ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെന്‍ച്വര്‍സ് ലിമിറ്റഡിന്റെ പേരിലാണ് 24,713 കോടിയുടെ ഈ വാങ്ങല്‍ നടന്നത്. ഇന്ത്യന്‍ റീട്ടെയില്‍ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. ഈ ഡീലിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് നടത്തിയിരുന്ന ബിഗ് ബസാര്‍ ഷോറൂമുകളുടെ ശൃംഖല മുഴുവന്‍ റിലയന്‍സിന് സ്വന്തമാകും. രാജ്യത്താകെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് 1,800 സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ ബിഗ് ബസാര്‍, എഫ്ബിബി, സെന്‍ട്രല്‍, ബ്രാന്റ് ഫാക്ടറി, ഫുഡ് ഹാളുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. രാജ്യത്തെ 420 നഗരങ്ങളിലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സാന്നിധ്യമുള്ളത്. ഇത് ഇനിമുതല്‍ റിലയന്‍സിന് സ്വന്തമാകും. ഇനിയറിയേണ്ടത് റിലാന്‍സിന്റെ കൈകളിലെത്തുന്നതോടെ ബിഗ് ബാസര്‍ ഉള്‍പ്പെടെയുള്ളവയുടെ പേര് റിലാന്‍സ് മാറ്റുമോയെന്നാണ്. കാരണം അവര്‍ക്കും അവരുടെ ബ്രാന്‍ഡില്‍ ബിഗ് ബസാര്‍ പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജിയോ മാര്‍ട്ട് എന്ന ബ്രാന്റിലൂടെ ഇന്ത്യന്‍ ചെറുകിട വ്യാപര രംഗത്തേക്ക് ചുവടുവയ്ക്കുന്ന റിലയന്‍സിന്റെ ഏറ്റവും വലിയ നീക്കമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കല്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പ്രശസ്തമായ ബ്രാന്റുകളെ സ്വന്തമാക്കാന്‍ സാധിക്കുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് റിലയന്‍സ് റീട്ടെയില്‍ ഡയറക്ടര്‍ ഇഷ അംബാനി പ്രതികരിച്ചത്. ഈ ഇടപാട് ഇന്ത്യയിലെ ചെറുകിട വ്യാപാര രംഗത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കുന്ന ഇടപാടാണ് എന്നാണ് റിലയന്‍സ് പ്രതികരിക്കുന്നത്. ഇതുവഴി രാജ്യത്തെ ചെറുകിട വ്യാപാര രംഗത്തെ ചെറിയ കച്ചവടക്കാരെയും, വലിയ ബ്രാന്റുകളെയും ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമം വിജയിക്കുകയാണ് എന്നാണ് റിലയന്‍സ് റീട്ടെയില്‍ ഡയറക്ടര്‍ ഇഷ അംബാനി പറയുന്നത്.
അതേ സമയം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ഏറ്റെടുക്കലില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ശൃംഖല കൈകാര്യം ചെയ്യുക റിലയന്‍സ് റീട്ടെയില്‍ ആന്റ് ഫാഷന്‍ ലൈഫ് സ്‌റ്റെയില്‍ ലിമിറ്റഡ് ആയിരിക്കും. ഫ്യൂച്ചര്‍ഗ്രൂപ്പിന്റെ ഹോള്‍ സെയില്‍ വെയര്‍ഹൗസ് വിഭാഗം കൈകാര്യം ചെയ്യുക ആര്‍ആര്‍വിഎല്‍ ആയിരിക്കും. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില്ലറവ്യാപാര ശൃംഖലയും മൊത്തവ്യാപാരവും ലോജിസ്റ്റിക്‌സും വെയര്‍ ഹൗസിങ് ബിസിനസുകളും എല്ലാം അടക്കമാണ് റിലയന്‍സ് സ്വന്തമാക്കിയത്. എന്നാല്‍, ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ധനകാര്യ, ഇന്‍ഷ്വറന്‍സ് ബിസിനസ് ഏറ്റെടുക്കുന്നതില്‍ ഉള്‍പ്പെടില്ല. ഫ്യൂച്ചര്‍ റീട്ടെയിലിലെയും ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സിലെയും എല്ലാ പ്രൊമോട്ടര്‍ ഓഹരികളും റിലയന്‍സ് വാങ്ങി. എന്നാല്‍, ഫ്യൂച്ചറിലെ ആമസോണ്‍ ഓഹരികള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് വ്യക്തമായിട്ടില്ല.
റിലാന്‍സ് റീട്ടെയില്‍ രംഗത്ത് വളരുമ്പോള്‍ ചങ്കിടിക്കുന്നത് ആമസോണ്‍, ഫഌപ്പ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ ഭീമന്മാര്‍ക്കുമാണ്. ടെലികോം മേഖലയില്‍ പിടിമുറിക്കിക്കഴിഞ്ഞ അംബാനിയുടെ അടുത്ത ലക്ഷ്യം ഇ-കോമേഴ്‌സ് മേഖലയാണെന്ന് അദ്ദേഹം ഇതിനോടകം തന്നെ പ്രഖ്യാപിച്ചതാണ്. ഈ രംഗത്തേക്ക് ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലാന്‍സ് ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരി വാങ്ങാന്‍ ആമസോണ്‍ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതിന് എന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല. ഇ-കൊമേഴ്‌സ് രംഗത്ത് അലിബാബ മാതൃകയില്‍ ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സ് സംവിധാനം ഒരിക്കാനും റിലാന്‍സ് ഒരുങ്ങുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ അത് എത്രയും വേഗം നടക്കാനാണ് സാധ്യത. അങ്ങനെ എങ്കില്‍ ആമസോണിനും എന്തിന് ഇന്ത്യയുടെ സ്വന്തം ഫഌപ്പ്കാര്‍ട്ടിനും വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha