കശുവണ്ടി വികസന കോര്‍പ്പറേഷന് ബ്രാന്‍ഡ് രൂപപ്പെടുത്താന്‍ അനുമതി
ദേശീയ തലത്തിലും വിദേശത്തും ബ്രാന്‍ഡ് രൂപപ്പെടുത്തുന്നതിനുള്ള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി രണ്ടുകോടി രൂപ അനുവദിച്ചു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 1.2 കോടിയും വിദേശത്തെ പ്രചാരണത്തിന് 80 ലക്ഷം രൂപയുമാണ് ചെലവഴിക്കുക.
ഇതുസംബന്ധിച്ച് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സമര്‍പ്പിച്ച സി.ഡി.സി.ബ്രാന്‍ഡ് ബില്‍ഡിങ് പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. പത്രങ്ങളിലെയും മാസികകളിലെയും പരസ്യത്തിന് 50 ലക്ഷം, സാമ്പിള്‍ വിതരണത്തിനും പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും 20 ലക്ഷം, ടി.വി., റേഡിയോ എന്നിവ വഴിയുള്ള പ്രചാരണത്തിന് 50 ലക്ഷം എന്നിങ്ങനെയാണ് തുക നീക്കിവച്ചിരിക്കുന്നത്.
വിദേശത്ത് ഇന്ത്യന്‍ കശുവണ്ടിയും കശുവണ്ടി ഉത്പന്നങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിന് 20 ലക്ഷം രൂപയും വിദേശത്തെ പ്രധാന ഭക്ഷ്യമേളകളില്‍ പങ്കെടുക്കുന്നതിന് 40 ലക്ഷം രൂപയും നീക്കിവച്ചു. വിദേശത്തെ ആധുനിക വ്യാപാരശാലകളില്‍ ഉത്പന്നം എത്തിക്കുന്നതിനടക്കമുള്ള ചെലവുകള്‍ക്ക് 20 ലക്ഷം വിനിയോഗിക്കും. വ്യവസായ വകുപ്പിന്റെ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha