എല്‍ജിയുടെ സ്‌പെഷ്യല്‍ ഓണം ഓഫറുകള്‍
കണ്‍സ്യൂമര്‍ ഉത്പന്നങ്ങളിലെ പ്രമുഖരായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. 2015 ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ഉപഭോക്താക്കള്‍ക്കായി ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ക്ക് ഓഫറുകള്‍ അവതരിപ്പിക്കുകയാണ് എല്‍ജി.
ഫെസ്റ്റീവ് ഓഫറുകളുടെ ഭാഗമായി എല്‍ജി ഹോം എന്റര്‍ടെയിന്‍മെന്റ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ അവസരമുണ്ട്. അതോടൊപ്പം ഹോം എന്റര്‍ടെയിന്‍മെന്റ്, ഇന്‍വേര്‍ട്ടര്‍ എയര്‍ കണ്ടീഷണര്‍, ഹോം അപ്ലയന്‍സ് ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഫിനാന്‍സ്, വാറണ്ടി ഓപ്ഷനുകളും എല്‍ജി വാഗ്ദാനം ചെയ്യുന്നു.
49 ഇഞ്ച് അല്ലെങ്കില്‍ അതിന് മുകളിലുള്ള എല്‍ജി അള്‍ട്രാ എച്ച്ഡി ടിവി അല്ലെങ്കില്‍ ഒഎല്‍ഇഡി ടിവി വാങ്ങുമ്പോള്‍ 55,990 രൂപ വരെ വിലവരുന്ന സൗണ്ട് ബാര്‍ സൗജന്യം. 40\' മുതല്‍ 43\' വരെ അള്‍ട്രാ എച്ച്ഡി ടിവി അല്ലെങ്കില്‍ 49\' അല്ലെങ്കില്‍ 55\' അള്‍ട്രാ എച്ച്ഡി 4കെ എല്‍ഇഡി ടിവി വാങ്ങുമ്പോള്‍ 8990 രൂപ വിലയുള്ള ബ്ലൂ റേ പ്ലെയര്‍ സൗജന്യം. തിരഞ്ഞെടുക്കപ്പെട്ട ടെലിവിഷന്‍ മോഡലുകള്‍ക്ക് 7000 രൂപ വിലയുള്ള ഫ്‌ലെക്‌സി മൗണ്ട് ബ്രാക്കറ്റ്, 4190 രൂപ വിലയുള്ള മാജിക് മോഷന്‍ റിമോട്ട്, പോര്‍ട്ടബിള്‍ എക്‌സ്ബൂമോടു കൂടിയ െ്രെടപോഡ് സ്റ്റാന്‍ഡ് തുടങ്ങിയവ സൗജന്യ സമ്മാനങ്ങളായി നേടാം.
തിരഞ്ഞെടുത്ത എല്‍ജി ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഡിഷ് ടിവി കണക്ഷന് 40% ഡിസ്‌കൗണ്ട്, പെപ്പര്‍െ്രെഫ.കോമില്‍ ഫ്‌ലൂറ്റ് 30% ഡിസ്‌കൗണ്ട് വൗച്ചര്‍, ജബോംഗ്.കോമില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10,000 രൂപ വിലയുള്ള ഫ്രീ ഡിസ്‌കൗണ്ട് വൗച്ചര്‍ എന്നിങ്ങനെയുള്ള ആകര്‍ഷകമായ ഓഫറുകളും ലഭിക്കും. ആഘോഷങ്ങള്‍ക്ക് സംഗീതത്തിന്റെ മാസ്മരികഭാവം പകര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട എല്‍ജി ഓഡിയോ സിസ്റ്റം സ്വന്തമാക്കുന്നവര്‍ക്ക് ഗാനാ.കോമില്‍ 6 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട ഹോം എന്റര്‍ടെയിന്‍മെന്റ് ഉത്പന്നങ്ങള്‍ക്കുള്ള 2 വര്‍ഷത്തെ വാറണ്ടിയും ലഭിക്കും.
റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഉള്‍പ്പെടെയുള്ള എല്‍ജി ഹോം അപ്ലയന്‍സുകള്‍ക്ക് പ്രത്യേകമായി 10 വര്‍ഷത്തെ വാറണ്ടി ലഭ്യമാക്കിയിട്ടുണ്ട്. പ്രത്യേകമായി 666 രൂപയുടെ ഫിനാന്‍സ് ഓഫറും, എല്‍ജി എയര്‍ കണ്ടീഷണറുകളുടെ ഇന്‍വേര്‍ട്ടര്‍ കംപ്രസറുകള്‍ക്ക് 10 വര്‍ഷത്തെ വാറണ്ടിയും, മള്‍ട്ടി ഫ്‌ലോ കണ്ടന്‍സറുകള്‍ക്ക് 5 വര്‍ഷ വാറണ്ടിയും ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha