ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വിലയില്‍ വര്‍ദ്ധനവ്
ഔഷധ വില നിയന്ത്രണ പട്ടികയില്‍പ്പെട്ട മരുന്നുകള്‍ വില കൂട്ടി വില്‍ക്കുന്നു!. ജീവന്‍രക്ഷാ മരുന്നുകള്‍ക്കടക്കമുള്ളവയുടെ വിലയാണു വര്‍ധിച്ചിരിക്കുന്നത്.
39 മരുന്നുകളുടെ വിലയാണ് ഔഷധ വില നിയന്ത്രണ സമിതി പുതുക്കിയിരിക്കുന്നത്. ഹൃദ്രോഗത്തിനും, രക്തധമനികളുടെ അസുഖങ്ങള്‍, പ്രമേഹം, അണുബാധയെ ചെറുക്കാനും, ശ്വാസം മുട്ടലിനുമുള്ള മരുന്നുകള്‍ തുടങ്ങിയവയ്ക്കാണു വിലകൂട്ടിയിരിക്കുന്നത്.
ഹൃദയ ചികിത്സക്കുള്ള ബൈസോപെറോള്‍ ഫ്യൂമറേറ്റ് ആം ലോഡെപിന്‍ ഗുളിക ഒന്നിന്റെ വില 5.51 രൂപയില്‍ നിന്ന് 7. 28 രൂപയായി ഉയര്‍ത്തി. രക്ത ധമനികളുടെ അസുഖത്തിന് ഉപയോഗിക്കുന്ന ഡെപ്ലാറ്റ് സി വി ട്വന്റി ഫോര്‍ട്ടിന്റെ വില അഞ്ചു രൂപയില്‍ നിന്ന് ഏഴ് ആയി. പ്രമേഹരോഗത്തിനുള്ള ഗ്ലിമെ്രെപഡ്‌മെറ്റമോര്‍ഫിന്‍ ഗുളികയുടെ വില മൂന്നില്‍ നിന്നു നാലര രൂപയാക്കി. അണുബാധയെ ചെറുക്കാനായി ഉപയോഗിക്കുന്ന സിപ്രോഫോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ് 250 മില്ലിഗ്രാം ഗുളികയുടെ വില 2.33ല്‍ നിന്ന് 2. 86 രൂപയായി.
മരുന്നിനങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയേക്കാള്‍ ഉയരത്തിലാണു പുതിയ നിയന്ത്രണ വില നിശ്ചയിച്ചിരിക്കുന്നത്. വില ഉയര്‍ന്നതിന്റെ കാരണം വ്യക്തമല്ല. വില നിയന്ത്രണത്തില്‍നിന്നു രക്ഷപ്പെടാന്‍ വിവിധ മൂലകങ്ങള്‍ ചേര്‍ത്ത പുതിയ മരുന്നുകള്‍ വിപണിയിലെത്തുന്നതായും ആക്ഷേപമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha