വാഹനപ്രേമികൾക്ക് സന്തോഷ വാർത്ത! ഇലക്ട്രിക് കാർ പുറത്തിറക്കാനൊരുങ്ങി ഓല
അതിനിർണായക പ്രഖ്യാപനവുമായി ഓല. ഇനി ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഓല ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് ഇലക്ട്രിക് കാർ പുറത്തിറക്കുന്നു എന്ന തീരുമാനം അറിയിച്ചിരിക്കുകയാണ്.
രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കി . കമ്പനി അധികൃതർ ഇത് വരെയും കാറിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ഓലയുടെ വമ്പൻ പദ്ധതിയും ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയടക്കമുള്ള വിവരങ്ങളും പുറത്ത് വിട്ടത്. ഓല എസ് 1 എന്ന ഈ സ്‌കൂട്ടറിന് 99,999 രൂപ മുതലാണ് വില. ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചപ്പോൾ മികച്ച പ്രതികരണമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
499 രൂപകൊടുത്ത് സ്‌കൂട്ടർ ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു എന്നതും അതിപ്രധാനമായ കാര്യമാണ്. ആവേശത്തോടെയായിരുന്നു വാഹനപ്രേമികൾ ഈ വാഹനത്തെ സ്വീകരിച്ചത്.
ബുക്കിങ്ങ് തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിങ്ങുകളായിരുന്നു സ്‌കൂട്ടർ നേടിയത്. ഈ സ്വീകാര്യത മറ്റ് വാഹന നിർമ്മാതാക്കളെ പോലും അത്ഭുതപ്പെടുത്തിയിരുന്നു എന്നതാണ് പ്രധാനം. ഏതായാലും പുതിയതിനായി കാത്തിരിക്കുകയാണ് എല്ലാവരും.
https://www.facebook.com/Malayalivartha