ലാപ്ടോപിലോ ഡെസ്ക്ടോപ്പിലോ ചെയ്യാന്‍ കഴിയുന്നത് ഈ ഗാഡ്ജറ്റിലൂടെ ചെയ്തെടുക്കാൻ സാധിക്കും; പുതിയ iPAD pro M1 വിപണിയിലിറക്കി ആപ്പിൾ
പുതിയ iPAD pro M1 വിപണിയിലിറക്കിയിരിക്കുകയാണ്.ഇതിന് ടാബ്ലെറ്റുകളുടെ കൂട്ടത്തിലെ രാജാവ് എന്ന വിശേഷണമുണ്ട്. ലാപ്ടോപിലോ ഡെസ്ക്ടോപ്പിലോ ചെയ്യാന്‍ കഴിയുന്നത് ഈ ഗാഡ്ജറ്റിലൂടെ ചെയ്തെടുക്കാൻ സാധിക്കും. ആപ്പിളിന്റെ ഉല്പന്നമാണിത് .
ടാബ്ലെറ്റ് വിപണിയിലുള്ളത് iPad Pro 11-inch,iPad Pro 12.9-inch എന്നീ സൈസുകളിലാണ്. ആപ്പിള്‍ ഇറക്കിയത് 128 ജിബി മുതല്‍ 2 ടിബി കപ്പാസിറ്റിയുള്ള ഐപാഡുകളാണ് . 12.9-inch ന് Liquid Retina XDR display ആണ്. എന്നാല്‍ Liquid Retinaയാണ് 11-inch ഐപാഡിന്റേത് .
സൈസിലും ഡിസ്പ്ലൈയിലുമുള്ള മാറ്റങ്ങൾ മാറ്റി നിർത്തിയാൽ iPad Pro 11, 12.9-inch എന്നിവഅടിപൊളിയാണ് . വേഗതയേറിയതും കാര്യക്ഷമതയുള്ളതുമായ M1ചിപ്പുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഐപാഡ് ഇതിനെ M1 iPAD pro എന്ന രീതിയില്‍ ഹൈലൈറ്റ് ചെയ്യുന്നത്.
8കോര്‍ സിപിയു, 8-കോര്‍ ജിപിയു, 16-കോര്‍ ന്യൂറല്‍ എഞ്ചിന് എന്നിവ വേഗത്തിലുള്ള പ്രകടനവും മികച്ച ഗ്രാഫിക്സുംഉണ്ട് . ടാബിന്റെ സെന്റര്‍ സ്റ്റേജുള്ള അള്‍ട്രാ വൈഡ് 12 മെഗാപിക്സില്‍ ക്യാമറ, മികച്ച ഡെപ്ത്തുള്ള പോര്‍ട്രൈറ്റ് ചിത്രങ്ങളെടുക്കാനും ഫേസ് ഐഡി ഉപയോഗിച്ചുള്ള സുരക്ഷയുമുണ്ട്.
ഐപാഡിന്റെ റ പിന്‍ഭാഗത്തുള്ള 12,10 മെഗാപിക്സിലുള്ള 2 ക്യാമറകള്‍ ആപ്പിളിന്റെ അവസാനത്തെ ഫോണ്‍ സീരീസുകളുടെ ക്യാമറ ക്വാളിറ്റിയെ പോലെയുള്ളതാണ്. 11 ഇഞ്ച് ഡിസ്പ്ലെയുള്ള ഐപാഡ് പ്രൊക്ക് 3200 ദിര്‍ഹവും 12.9 ഇഞ്ച് ഡിസ്പ്ലേയുള്ളതിന് 4400 ദിര്‍ഹവുമാണ് ഇതിന്റെ വില.കോവിഡ് കാലത്തെ ജോലി ക്രമത്തിലെ മാറ്റങ്ങള്‍ ഈ ഐപാഡിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.
https://www.facebook.com/Malayalivartha