കാറിനുള്ളില്‍ പേഴ്സണല്‍ അസിസ്റ്റന്‍സ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിര്‍മാതാക്കള്‍ എന്ന വിശേഷണം ഇനി എം.ജി. മോട്ടോഴ്സിന്;ഇന്ത്യന്‍ വാഹന വിപണി കീഴടക്കാൻ പുതിയ മോഡലുമായി ആസ്റ്റര്‍
പുതിയ മോഡലുമായി ഇന്ത്യന്‍ വാഹന വിപണി കീഴടക്കാൻ എം.ജിയുടെ ആസ്റ്റര്‍ . നിരവധി സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാറിനുള്ളില്‍ പേഴ്സണല്‍ അസിസ്റ്റന്‍സ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിര്‍മാതാക്കള്‍ എന്ന വിശേഷണം ആസ്റ്ററിന്റെ വരവോടെ എം.ജി. മോട്ടോഴ്സിന് ലഭിച്ചിരിക്കുന്നു .
മാത്രമല്ല ഇതില്‍ ഓട്ടോണമസ് ലെവല്‍ 2 സാങ്കേതികവിദ്യയും ആസ്റ്റര്‍ എത്തുന്ന മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ ആദ്യമായി സജ്ജമാക്കിയിട്ടുണ്ട് . ഓട്ടോണമസ് ലെവല്‍ ടു സംവിധാനം ഒരുക്കുന്നത് അപകടമുണ്ടാകാതെ വാഹനം തന്നെ മുന്‍ കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് .
ഈ സംവിധാനത്തിന്റെ ഭാഗമായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയ്ല്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവെന്‍ഷന്‍, ഇന്റലിജെന്റ് ഹെഡ്ലാമ്ബ് കണ്‍ട്രോള്‍, റിയര്‍ ഡ്രൈവര്‍ അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുണ്ട്.
ഇലക്‌ട്രിക് എസ്.യു.വിയായ ZS-ന് സമാനമായിരിക്കും രൂപവും വലിപ്പവും .
എന്നാൽ ചില ഡിസൈന്‍ മാറ്റങ്ങളും ഈ വാഹനത്തില്‍ ഉണ്ട്. ZS ഇലക്‌ട്രിക്കില്‍ നിന്ന് ആസ്റ്ററാകുമ്പോള്‍ ഷാര്‍പ്പ് ഡിസൈനിലുള്ള ഹെഡ്ലാമ്ബ്, എല്‍.ഇ.ഡി.ഡി.ആര്‍.എല്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, കൂടുതല്‍ സ്റ്റൈലിഷായുള്ള ഹണി കോമ്പ് ഡിസൈനിലുള്ള ഗ്രില്ല് എന്നിവയായിരിക്കും മാറ്റങ്ങള്‍.
സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളുള്ള 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എം.ജിയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള ഐസ്മാര്‍ട്ട് കണക്ടഡ് കാര്‍ സംവിധാനം എന്നിവ അകത്തളത്തില്‍ ഉണ്ട് . ഇതിനൊപ്പം പനോരമിക് സണ്‍റൂഫ്, പവേഡ് ഡ്രൈവര്‍ സീറ്റ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയുള്ള ഫീച്ചറുകളും ആസ്റ്റര്‍ എസ്.യു.വിയുടെ അകത്തെ മനോഹരമാക്കുന്നു.
https://www.facebook.com/Malayalivartha