കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം വർധിക്കുന്നു ;ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗണും നിർമാണം കുറയ്ക്കുന്നു
ലോകത്തിലെ വാഹന വ്യവസായത്തേയും ഇലക്ട്രോണിക്സ് മേഖലയെയും പ്രതികൂലമായി ബാധിച്ച്കോവിഡ് പ്രതിസന്ധി. ഇതിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഉണ്ടായിട്ടുള്ള സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം വർധിക്കുകയാണ് . ചിപ്പ് ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പല വാഹന നിർമാതാക്കളും ഉത്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചു . ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗണും നിർമാണം കുറയ്ക്കാനൊരുങ്ങുന്നു .
ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ചിപ്പുകളുടെ ലഭ്യത കുറയുവാൻ സാധ്യതയുണ്ട്. എന്നാൽ വാഹന ഉത്പാദനത്തിൽ കുറവുണ്ടായേക്കുമെന്നുള്ള സൂചനകൾ തള്ളികളയാൻ സാധിക്കില്ലെന്നു ഫോക്സ്വാഗൺ അറിയിച്ചത് .
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വാഹനങ്ങളുടെ വിൽപ്പന ഉയർന്നിട്ടുണ്ട്. പക്ഷേ ചിപ്പുക്ഷാമം മൂലം വാഹനങ്ങളുടെ നിർമാണത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുടർന്ന് വാഹനങ്ങൾ എത്തിക്കുന്നതിലും പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
വൈറസ് ബാധ രൂക്ഷമായതിനെ തുടർന്ന് ജർമൻ ചിപ്പ് നിർമാണ കമ്പനിയായ ഇൻഫിനിയന്റെ മലേഷ്യയിലെ പ്ലാന്റിൽ ജൂൺ മുതൽ നിർമാണം നിർത്തിവെച്ചിരുന്നതായി വിവരങ്ങൾ പുറത്ത് വന്നു.
ഇതിനുപിന്നാലെ ഫോക്സ്വാഗണും ചിപ്പ് ക്ഷാമത്തെ തുടർന്ന് ഉത്പാദനം കുറയ്ക്കുമെന്ന സൂചന നൽകി. 2022-ന്റെ അവസാനത്തോടെ മാത്രമേ ചിപ്പ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂവെന്നാണ് ലോകത്തിലെ തന്നെ മുൻനിര ചിപ്പ് നിർമാതാക്കൾ പറയുന്നത്.
ഉത്പാദനം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രതിസന്ധികളെ ഈ വർഷം അവസാനത്തോടെ മറികടക്കാൻ കഴിയുമെന്ന് കരുതുന്നതായും ഫോക്സ്വാഗൺ അറിയിച്ചു.
സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതുതലമുറ വാഹനങ്ങളുടെ നിർമാണത്തിന് സെമി കണ്ടക്ടർ ചിപ്പുകൾ ആവശ്യമാണ് . പക്ഷേ , വൈറസ് വ്യാപനത്തെ തുടർന്ന് പല രാജ്യങ്ങളിലും ചിപ്പുകളുടെ നിർമാണം തടസപ്പെട്ടിരുന്നതായി മുമ്പ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
https://www.facebook.com/Malayalivartha