ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ച് മെഴ്‌സിഡസ് ബെന്‍സ്; വില കേട്ടാൽ ഞെട്ടും
കരുത്തുറ്റ ജിഎല്‍ഇ 63 എസ് എഎംജി കൂപ്പെ ഇന്ത്യന്‍ വിപണിയിലെത്തിച്ച് മെഴ്‌സിഡസ് ബെന്‍സ്. 2.07 കോടി രൂപയാണ്(എക്‌സ്-ഷോറൂം) വണ്ടിയുടെ വില. രാജ്യത്ത് വില്‍പ്പനക്കെത്തുന്ന 12ാം എഎംജി മോഡല്‍ കൂടിയാണിത്.
603 ബിഎച്ച്‌പി കരുത്തുള്ള 4.0 ലിറ്റര്‍ ബൈടര്‍ബോ വി8 എഞ്ചിനാണ് എഎംജി ജിഎല്‍ഇ 63 എസ് കൂപ്പെയില്‍ കമ്ബനി ഒരുക്കിയിരിക്കുന്നത്. 48വി ഇക്യു ബൂസ്റ്റ് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ഫീച്ചര്‍ ചെയ്യുന്ന ആദ്യത്തെ എഎംജി വി8 മോഡലാണിത്.
ജിഎല്‍ഇ 63 എസ് എഎംജി കൂപ്പെയില്‍ പ്രതീക്ഷ നല്‍കുന്ന ധാരാളം സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളും ഉണ്ട്. ഉദാഹരണത്തിന്, കംഫര്‍ട്ട് ഡ്രൈവ് മോഡില്‍ പ്രത്യേക വേഗതയില്‍ സിലിണ്ടറുകളുടെ പകുതി എണ്ണം ഓഫ് ചെയ്യുവാന്‍ സാധിക്കും.
വാഹനത്തിന്റെ ഉള്‍ഭാഗത്ത്, മെഴ്‌സിഡസിന്റെ എംബിയുഎക്‌സ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, രണ്ട് 12.3-ഇഞ്ച് സ്‌ക്രീനുകള്‍ വഴി എഎംജി നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങളും ഡിസ്‌പ്ലേകളും
പ്രവര്‍ത്തിപ്പിക്കാനാകും. അപ്‌ഹോള്‍സ്റ്ററി മുതല്‍ ട്രിം ഫിനിഷറുകളും, സ്വിച്ച് ഗിയറും, സ്‌പോര്‍ട്ടി എഎംജി സ്റ്റിയറിംഗ് വീലും എന്നിവയുള്‍പ്പെടെ എഎംജി നിര്‍ദ്ദിഷ്ട മാറ്റങ്ങളുടെ ഒരു നിരതന്നെ വാഹനത്തില്‍ കാണുവാന്‍ സാധിക്കും.
https://www.facebook.com/Malayalivartha