21000 രൂപയ്ക്ക് ഓണ്‍ലൈനായും ടാറ്റ ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്ക് ചെയ്യാം;വാഹന പ്രേമികൾക്ക് പുത്തൻ സവിശേഷത നൽകി ടാറ്റ മോട്ടോർസിന്റെ പുത്തന്‍ ടിഗോര്‍ ഇവി
വാഹന പ്രേമികൾക്ക് പുത്തൻ സവിശേഷത നൽകി ടാറ്റ മോട്ടോർസിന്റെ പുത്തന്‍ ടിഗോര്‍ ഇവി. പുതിയ ടിഗോര്‍ ഇവി ഓഗസ്റ്റ് 31ന് ഔദ്യോഗികമായി പുറത്തിറക്കും . ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നുവെന്നതാണ് സവിശേഷത.
ടിഗോറിന്റെ ബുക്കിംഗ് ഇപ്പോൾ തന്നെ തുടങ്ങിയിരിക്കുകയാണ്. ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഓണ്‍ലൈനായും ടാറ്റ ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്ക് ചെയ്യാം. 21000 രൂപയാണ് ടിഗോറിന്റെ ബുക്കിംഗ് തുക. അടിസ്ഥാന മോഡലിന് 10 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വില.
പുതിയ ടിഗോര്‍ ഇവി വിപണിയിലെത്തുന്നത് രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ എന്ന പ്രത്യേകതയോടെയാണ് . കുറഞ്ഞ വിലയില്‍ കൂടുതല്‍ വേഗത്തിലുള്ള ചാര്‍ജിങും കൂടുതല്‍ മൈലേജും ഉറപ്പാക്കുന്നുണ്ട് .
സുരക്ഷയ്ക്കായി ടിഗോര്‍ ഇവിയില്‍ ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി- എബിഎസ്, പവര്‍ വിന്‍ഡോകള്‍, ഫ്രണ്ട് സീറ്റ്ബെല്‍റ്റ് അലര്‍ട്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് തുടങ്ങിയവ നല്‍കിയിട്ടുണ്ട്.
പുതിയ ടിഗോര്‍ ഇവി ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത് . സിപ്‌ട്രോണ്‍-പവേര്‍ഡ് ടിഗോര്‍ ഇവിക്ക് കൂടുതല്‍ നിറങ്ങള്‍ ടാറ്റ നല്‍കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ പുറത്തിറങ്ങുന്ന ഇലക്‌ട്രിക് കാര്‍ എന്ന സവിശേഷതയിലാണ് ടാറ്റാ ടിഗോര്‍ ഇവി പുറത്തിറക്കുക.
"
https://www.facebook.com/Malayalivartha